You are Here : Home / USA News

പുതിയ അദ്ധ്യായമായി മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ മൂവി നൈറ്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 16, 2016 03:08 hrs UTC

ഹ്യൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ ഫെബ്രുവരി 13ന് ഒരുക്കിയ മൂവി നൈറ്റ് പുതിയ അദ്ധ്യായമായി. നൈറ്റില്‍ പ്രവാസിയുടെ നൊമ്പരങ്ങള്‍ പകര്‍ത്തിയ "പത്തേമാരി" ഒരു നോവായി നിറത്ത സദസ്സ് ഏറ്റുവാങ്ങി. ശ്രീമതി പൊന്നു പിള്ള സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി. മാത്യു മത്തായി, ജോണി കുന്നേക്കാട്ട്, തോമസ് തയ്യില്‍. മാത്യു തോട്ടം എന്നിവര്‍ മൂവീനൈറ്റിനു മികച്ച പിന്തുണ നല്കി എബ്രഹാം കെ ഈപ്പന്‍, സുരേന്ദ്രന്‍ കോരന്‍.അനില്‍ ജനാര്‍ദ്ദനന്‍, ജിനു തോമസ്, റ്റോമി പിറ്റര്‍, റെനി കവലയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി, എല്ലാ രണ്ടാം ശനിയാഴ്ചയും വൈകിട്ട് 6.30ന് കലാ മൂല്യവും ജനപ്രീതിയും നേടിയ പുതിയ ചിത്രങ്ങളോടൊപ്പം മലയാളത്തിലെ ക്ലാസിക്ക് സിനിമകളും പ്രദര്‍ശിപ്പിക്കും എന്ന് പ്രോഗ്രാം കോഡിനേറ്റര്‍ റെനി കവലയില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.