You are Here : Home / USA News

ബൈബിള്‍ കോളേജിന്റെ ഗ്രാജുവേഷനും സ്‌നാനശുശ്രൂഷയും

Text Size  

Story Dated: Tuesday, February 16, 2016 03:30 hrs UTC

ഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്നഡാളസ്: അമേരിക്കയിലും മറ്റു 85 രാജ്യങ്ങളിലും വ്യാപകമായി പ്രവര്‍ത്തിച്ചു വരുന്ന ചര്‍ച്ച്ഓഫ് ഗോഡിന്റെ ഈ വര്‍ഷത്തെ സൗത്ത് ഇന്ത്യാ ക്യാമ്പ് മീറ്റിംഗ് എര്‍ണാകുളം പാലാരിവട്ടം ബൈപാസ് ജംഗഷനു സമീപമുള്ള ബര്‍ക്വിസ്റ്റ് ആഡിറ്റോറിയത്തില്‍ 7 മുതല്‍ 10 വരെ നടന്നു. ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം ""ക്രിസ്തുവില്‍ അനുഗ്രഹീതമായ ഉറപ്പ്' എന്നതായിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍സണ്‍ തരകന്‍ ഉത്ഘാടനം ചെയ്തു. ജീവജാലങ്ങളില്‍ ആത്മാവുള്ള ജീവി മനുഷ്യന്‍ മാത്രമാണ്. അമൂല്യമായ ആത്മാവിനെ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും കടമയും ഓരോ വ്യക്തികള്‍ക്കും ഉണ്ട്. അതിന് സ്വന്ത ജീവന്‍ മാനവരാശിക്കു നല്‍കിയ യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ടതാണ്. അങ്ങനെ ഉള്ളവര്‍ക്ക് ദൈവത്തിന്റെ മകനും മകളും എന്ന പദവി ലഭിക്കുന്നു. ആ ഉന്നതമായ ജീവിതം നയിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ അവകാശമാക്കാന്‍ സാധിക്കുന്നത്. അവരില്‍ യേശുക്രിസ്തുവില്‍ വെളിപ്പെട്ട ത്യാഗോജ്ജ്വലമായ മനുഷ്യസ്‌നേഹവും സേവനമനോഭാവവും പ്രതിഫലിക്കുന്നതാണ്. അവര്‍ കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമായിരിക്കും. അതുകൊണ്ട് ഈ ലോക ജീവതത്തില്‍ വച്ചു തന്നെ നിത്യജീവന്‍ ഉറപ്പാക്കാന്‍ ഓരോരുത്തരും ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ദിവസവും ക്രമീകരിച്ച പ്രഭാത ധ്യാനം ക്യാമ്പിന് ഉണര്‍വേകുകയും ദൈവീക കാരുണ്യം തിരിച്ചറിയുന്നതിന് സഹായകമാകുകയും ചെയ്തു. ഈ ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ ബൈബിള്‍ ക്ലാസ്സും, 11 മണിമുതല്‍ പ്രധാന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ക്രമമായി സ്ത്രീജന സംഘടന, യുവജന സംഘടന, സണ്ടേസ്കൂള്‍ എന്നിവയുടെ സമ്മേളനങ്ങളും, അതില്‍ പങ്കുവച്ച അനുഭവങ്ങളും, 2015 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ക്യാമ്പിന്റെ മുതല്‍ക്കൂട്ടായിരുന്നു. സണ്ടേസ്കൂള്‍ കോണ്‍ഫറന്‍സ് ബഹു. എം.എല്‍.എ ശ്രീ. ബെന്നിബെഹന്നാന്‍ ഉത്ഘാടനം ചെയ്തു. അത്യാധുനിക ഭവന സാഹചര്യങ്ങളിലും സമൂഹത്തിലും, സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചു വളര്‍ന്നു വരുന്ന ഈ നൂറ്റാണ്ടിലെ തലമുറ ധാര്‍മ്മിക മൂല്യം കൈവിടാതിരിക്കാന്‍ സണ്ടേസ്കൂള്‍ അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മപ്പെടു­ത്തി. 8-ാം തിയതി ഏഷ്യന്‍ ബൈബിള്‍ കോളേജിന്റെ ഗ്രാജുവേഷനും 9-ാം തിയതി വൈകുന്നേരം സ്‌നാനശുശ്രൂഷയും രാത്രി കര്‍തൃമേശയും ഉണ്ടായിരുന്നു. സുവിശേഷ യോഗങ്ങളില്‍ റവ. ജോണ്‍സണ്‍ തരകന്‍ (കൗണ്‍സില്‍ പ്രസിഡന്റ്), ബ്രദര്‍. വിന്‍സന്റ് ചാര്‍ളി (ജില്ലാ ജഡ്ജി), പാസ്റ്റര്‍. ഷമീര്‍ (കൊല്ലം) എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ ജീവമന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ ആരാധനയ്ക്ക് ഉണര്‍വേകി. തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പിന്റെ നിറസാന്നിദ്ധ്യമായിരുന്നു. 10-ാം തിയതി വിശുദ്ധ ആരാധനയോടെ ക്യാമ്പ് സമാപിച്ചു. 7 മുതല്‍ 10 വരെ നടന്നു. ഈ വര്‍ഷത്തെ പ്രധാന ചിന്താവിഷയം ""ക്രിസ്തുവില്‍ അനുഗ്രഹീതമായ ഉറപ്പ്' എന്നതായിരുന്നു. കൗണ്‍സില്‍ പ്രസിഡന്റ് റവ. ജോണ്‍സണ്‍ തരകന്‍ ഉത്ഘാടനം ചെയ്തു. ജീവജാലങ്ങളില്‍ ആത്മാവുള്ള ജീവി മനുഷ്യന്‍ മാത്രമാണ്. അമൂല്യമായ ആത്മാവിനെ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്വവും കടമയും ഓരോ വ്യക്തികള്‍ക്കും ഉണ്ട്. അതിന് സ്വന്ത ജീവന്‍ മാനവരാശിക്കു നല്‍കിയ യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ടതാണ്. അങ്ങനെ ഉള്ളവര്‍ക്ക് ദൈവത്തിന്റെ മകനും മകളും എന്ന പദവി ലഭിക്കുന്നു. ആ ഉന്നതമായ ജീവിതം നയിക്കുന്നവര്‍ക്കാണ് നിത്യജീവന്‍ അവകാശമാക്കാന്‍ സാധിക്കുന്നത്. അവരില്‍ യേശുക്രിസ്തുവില്‍ വെളിപ്പെട്ട ത്യാഗോജ്ജ്വലമായ മനുഷ്യസ്‌നേഹവും സേവനമനോഭാവവും പ്രതിഫലിക്കുന്നതാണ്. അവര്‍ കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹമായിരിക്കും. അതുകൊണ്ട് ഈ ലോക ജീവതത്തില്‍ വച്ചു തന്നെ നിത്യജീവന്‍ ഉറപ്പാക്കാന്‍ ഓരോരുത്തരും ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതാണെന്ന് അദ്ദേഹം ഉത്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. എല്ലാ ദിവസവും ക്രമീകരിച്ച പ്രഭാത ധ്യാനം ക്യാമ്പിന് ഉണര്‍വേകുകയും ദൈവീക കാരുണ്യം തിരിച്ചറിയുന്നതിന് സഹായകമാകുകയും ചെയ്തു. ഈ ദിവസങ്ങളില്‍ രാവിലെ 9 മണിമുതല്‍ ബൈബിള്‍ ക്ലാസ്സും, 11 മണിമുതല്‍ പ്രധാന ചിന്താവിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ്സുകളും ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ശേഷം ക്രമമായി സ്ത്രീജന സംഘടന, യുവജന സംഘടന, സണ്ടേസ്കൂള്‍ എന്നിവയുടെ സമ്മേളനങ്ങളും, അതില്‍ പങ്കുവച്ച അനുഭവങ്ങളും, 2015 ലെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ക്യാമ്പിന്റെ മുതല്‍ക്കൂട്ടായിരുന്നു. സണ്ടേസ്കൂള്‍ കോണ്‍ഫറന്‍സ് ബഹു. എം.എല്‍.എ ശ്രീ. ബെന്നിബെഹന്നാന്‍ ഉത്ഘാടനം ചെയ്തു. അത്യാധുനിക ഭവന സാഹചര്യങ്ങളിലും സമൂഹത്തിലും, സാങ്കേതിക ഉപകരണങ്ങളും ഉപയോഗിച്ചു വളര്‍ന്നു വരുന്ന ഈ നൂറ്റാണ്ടിലെ തലമുറ ധാര്‍മ്മിക മൂല്യം കൈവിടാതിരിക്കാന്‍ സണ്ടേസ്കൂള്‍ അത്യന്താപേക്ഷിതമാണ് എന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മപ്പെടു­ത്തി. 8-ാം തിയതി ഏഷ്യന്‍ ബൈബിള്‍ കോളേജിന്റെ ഗ്രാജുവേഷനും 9-ാം തിയതി വൈകുന്നേരം സ്‌നാനശുശ്രൂഷയും രാത്രി കര്‍തൃമേശയും ഉണ്ടായിരുന്നു. സുവിശേഷ യോഗങ്ങളില്‍ റവ. ജോണ്‍സണ്‍ തരകന്‍ (കൗണ്‍സില്‍ പ്രസിഡന്റ്), ബ്രദര്‍. വിന്‍സന്റ് ചാര്‍ളി (ജില്ലാ ജഡ്ജി), പാസ്റ്റര്‍. ഷമീര്‍ (കൊല്ലം) എന്നിവര്‍ പ്രസംഗിച്ചു. കൂടാതെ ജീവമന്ന ഗായകസംഘത്തിന്റെ ഗാനശുശ്രൂഷ ആരാധനയ്ക്ക് ഉണര്‍വേകി. തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ക്യാമ്പിന്റെ നിറസാന്നിദ്ധ്യമായിരുന്നു. 10-ാം തിയതി വിശുദ്ധ ആരാധനയോടെ ക്യാമ്പ് സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.