You are Here : Home / USA News

കേരള അസോസിയേഷൻ ഓഫ് പാം ബീച്ചിനു പുതുനേതൃത്വം

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, February 17, 2016 01:22 hrs UTC

സൗത്ത്‌ ഫ്‌ളോറിഡ: മലയാള നാടിന്റെ സൗന്ദര്യം അതേ പടി പകർത്തിവച്ചിരിക്കുന്ന അമേരിക്കയിലെ, ഫ്‌ളോറിഡ സംസ്ഥനത്തെ പാംബീച്ച്‌ ആസ്ഥാനമാക്കി, കലാ-സാംസ്‌കാരികവും ജീവകാരുണ്യപരവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന പ്രമുഖ മലയാളി സംഘടനയായ കേരളാ അസോസിയേഷന്‍ ഓഫ്‌ പാംബീച്ചിന്റെ 2016-ലെ ഭരണസാരഥ്യം പുതുതായി തിരഞ്ഞെടുത്ത ഭാരവാഹികള്‍ക്ക്‌ കൈമാറി. വെല്ലിംഗ്‌ടണിലെ മെഡോലാൻഡ്‌ കോവ് ക്ലബ്‌ ഹൗസില്‍ വെച്ച്‌ ജനുവരി 16-ന്‌ നടന്ന സംയുക്ത യോഗത്തിലാണു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആന്തണി ചാത്തം, ബിനോയി ജേക്കബ് എന്നിവരായിരുന്നു ഇലക്ഷൻ കമ്മീഷ്ണർമാർ. പ്രസിഡന്റ്‌ ബാബു പിണകാട്ട് , 2015 ഡിസംബര്‍ 26-ന്‌ നടന്ന പൊതുയോഗത്തില്‍ വെച്ച്‌ തെരഞ്ഞെടുക്കപ്പെട്ട ബിജു തോണി കടവിലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികള്‍ക്ക്‌ ആശംസകള്‍ നേരുകയും നിയുക്ത പ്രസിഡന്റിനെ സ്ഥാനമേല്‍ക്കുന്നതിന്‌ ക്ഷണിക്കുകയും ചെയ്‌തു. തന്റെ പദവിയേല്‍ക്കല്‍ പ്രസംഗത്തില്‍ ബിജു തോണികടവിൽ, കഴിഞ്ഞ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്‌ഠം പ്രശംസിക്കുകയും, സംഘടയുടെ ആത്യന്തിക ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്‌ തന്റെ നേതൃത്വത്തിലുള്ള പുതിയ കമ്മിറ്റി കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. തുടര്‍ന്ന്‌ അദ്ദേഹം മറ്റ്‌ ഭാരവാഹികളെ സദസിന്‌ പരിചയപ്പെടുത്തി. ബിജു തോണി കടവിൽ (പ്രസിഡന്റ്‌), ജിജോ ജോസ്‌ (വൈസ്‌ പ്രസിഡന്റ്‌), ജോണി തട്ടിൽ (സെക്രട്ടറി), മാത്യു തോമസ്‌ (ട്രഷറാർ), ഡോക്ടർ ജഗതി നായർ (ജോയിന്റ്‌ സെക്രട്ടറി), റെജി സെബാസ്റ്റ്യൻ (ജോയിന്റ്‌ ട്രഷറാർ) എന്നിവരാണ്‌ 2016-ലെ കെ.എ.പി.ബി എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങൾ. മറ്റ്‌ കമ്മിറ്റി അംഗങ്ങൾ: അജി പി തോമസ്‌, ബാലൻ പി, ബിജു ആന്റണി, ലുകൊസ് പ്യ്നുംകൻ, സജി ജോൺസൻ, സാമുഎൽ ജോർജ്, രാജു ജോസ്, റെജിമൊൻ ആന്റണി, സുനിൽ കായൽചിറയിൽ.മുൻ പ്രസിഡന്റ്‌ ബാബു പിണകാട്ട് , സെക്രട്ടറി ഷീബ മരിയൻ, എക്‌സ്‌ ഒഫീഷ്യോമാരായി കമ്മിറ്റിയില്‍ ഈവര്‍ഷം തുടരും. തുടര്‍ന്ന്‌ ബിജു തോണി കടവിൽ 2016-ലെ പ്രധാന പരിപാടികളുടെ തീയതികള്‍ സദസിനെ അറിയിച്ചു. 2016 ഏപ്രിൽ 2 - ഫാമിലി പിക്‌നിക്ക്‌, ഓക്‌ഹീലി പാര്‍ക്ക്‌, ഓണാഘോഷങ്ങൾ - ഓഗസ്റ്റ്‌ 20, ക്രിസ്‌മസ്‌ -ന്യൂ ഇയർ ആഘോഷങ്ങൾ - ഡിസംബർ 10 (രണ്ടും ലാന്റാനാ ഹോളി സ്‌പിരിറ്റ്‌ ചര്‍ച്ച്‌ സോഷ്യൽ ഹാളിൽ) വെച്ച്‌ നടത്തും. കെ.എ.പി.ബി. കഴിഞ്ഞ പല വർഷങ്ങളായി ചെയ്ദു വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങൾ ഊർജ്ജമായി വീണ്ടും പഴയതുപോലെ തുടർന്ന് കൊണ്ടുപോകുമെന്ന് ബിജു തോണി കടവിൽ സദസ്സിനു ഉറപ്പു നൽകി. വിഭവസമൃദ്ദമായ സ്‌നേഹവിരുന്നോടെ യോഗം പരിസമാപ്‌തിയില്‍ എത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.