You are Here : Home / USA News

ഡിട്രോ­യിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോ­ലിക്ക ഇട­വ­ക­യിലെ മിഷന്‍ലീഗ് കുട്ടി­കള്‍ മാതൃ­ക­യാ­യി

Text Size  

Story Dated: Wednesday, February 17, 2016 12:09 hrs UTC

- ജെയിസ് കണ്ണ­ച്ചാന്‍പറ­മ്പില്‍

മിഷി­ഗണ്‍ സംസ്ഥാ­നത്തുള്ള ഫ്‌ളിന്റെ പട്ടണ­ത്തില്‍ കുടി­വെ­ള്ള­ത്തില്‍ ഈയ­ത്തിന്റെ അംശം സാധാ­രണ അള­വില്‍ കൂടു­കയും പട്ടണ­മൊ­ട്ടാകെ കുടി­വെ­ള്ള­ക്ഷാമം രൂക്ഷ­മാ­കു­കയും ചെയ്ത സംഭവം ലോക­ശ്രദ്ധ പിടി­ച്ചു­പ­റ്റി­യി­രി­ക്കു­ക­യു­മാ­ണ്. 6000 - 12000 കുട്ടിക­ളുടെ ആരോ­ഗ്യത്തെ പ്രതി­കൂ­ല­മായി ബാധി­ച്ചേക്കും എന്നാണ് കണ­ക്കു­കള്‍ സൂചി­പ്പി­ക്കു­­ന്നത്. രാജ്യ­ത്തിന്റെ നാനാ­ഭാ­ഗ­ത്തു­നിന്നും ഫ്‌ളിന്റി­ലേക്ക് സഹായം എത്തി­ക്കൊ­ണ്ടി­രി­ക്കു­ക­യാ­ണ്. ഈയ­വ­സ­ര­ത്തില്‍ സ്‌നേഹം, സഹ­നം, സേവാസ­ഹനം എന്ന മുദ്രാ­വാ­ക്യ­ത്തോടെ ഡിട്രോ­യിറ്റ് സെന്റ് മേരീസ് ഇട­വ­കയിലെ സാധി­ക്കുന്ന മിക്ക കുടും­ബ­ങ്ങ­ളില്‍ നിന്നും ശുദ്ധ­ജലം നിറച്ച കുപ്പി­കള്‍ ശേഖ­രിച്ച് ഫ്‌ളിന്റെ പ"ട്ടണ­ത്തി­ലേ­ക്ക് അയച്ചു. ഈ കാരുണ്യ പ്രവര്‍ത്ത­ന­ത്തിന് നേതൃത്വം നല്‍കി­യത് വികാ­രി­യ­ച്ച­നായ രാമ­ച്ച­നാട്ട് ഫിലി­പ്പ­ച്ച­നോ­ടൊപ്പം മിഷന്‍ലീഗ് ഡയ­റ­ക്ട­റായ സുബി തേക്കി­ല­ക്കാ­ട്ടലും കുട്ടി­ക­ളായ ബെഞ്ചി തെക്ക­നാ­"്, മിനു മൂല­ക്കാ­ട്ട്, എയ്ഞ്ചല്‍ തൈമാ­ലില്‍, റ്റാനിയ മര­ങ്ങാ­ട്ടില്‍, മെല്‍വിന്‍ വാലി­മ­റ്റ­ത്തില്‍ എന്നി­വ­രാ­ണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.