You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ വൃക്കരോഗനിര്‍ണ്ണയ ക്യാമ്പും ബോധവത്കരണ സെമിനാറും നടത്തി

Text Size  

Story Dated: Wednesday, February 17, 2016 12:24 hrs UTC

പാലാ: മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പായും ഫാദര്‍ ഡേവിഡ് ചിറമേല്‍ ചെയര്‍മാനായുള്ള കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും സംയുക്തമായി വൃക്ക രോഗനിവാരണത്തിന്റെ ഭാഗമായി വൃക്ക രോഗ നിവാരണത്തിന്റെ ഭാഗമായി തികച്ചും സൗജന്യമായി രോഗനിര്‍ണ്ണയ ക്യാമ്പും വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ബോധവത്കരണ സെമിനാറും വീഡിയോ പ്രസന്റേഷനും രോഗപ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അടങ്ങിയ ലഘുരേഖ വിതരണവും നടത്തപ്പെട്ടു. പാലാ വലവൂര്‍ സെന്റ് മേരീസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ച് ഫെബ്രുവരി 2-ാം തീയ്യതി ശനിയാഴ്ച 9 മണിക്ക് ആരംഭിച്ച ക്യാമ്പിനു മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പാ ട്രഷറര്‍ സൈമണ്‍ തൊമ്മന്‍ സ്വാഗതവും, വലവൂര്‍ സെന്റ് മേരീസ് ചര്‍ച്ച് വികാരി റവ.ഫാ.ഇമ്മാനുവേല്‍ പെരിയപുറം അദ്ധ്യക്ഷ പ്രസംഗവും, കോട്ടയം ജില്ലാ ബാങ്ക് പ്രസിഡന്റ് ശ്രീ.ഫിലിപ്പ് കുഴികുളം ഉത്ഘാടനവും നിര്‍വ്വഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.