You are Here : Home / USA News

സാഹി­ത്യ­വേ­ദി­യുടെ അനു­ശോ­ചന അനു­സ്മ­രണ സമ്മേ­ളനം മാര്‍ച്ച് 4-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 18, 2016 12:02 hrs UTC

ഷിക്കാഗോ: മല­യാള നാട­ക­-­സി­നിമാ ഗാന­ര­ച­യി­താ­വും, അനേകം അര്‍ത്ഥ­പൂര്‍ണ്ണ കവി­ത­കള്‍ കൊണ്ട് മല­യാള കവി­താ­ലോ­കത്തെ സമ്പ­ന്ന­മാ­ക്കു­ക­യും, എറ­ണാ­കുളം മഹാ­രാ­ജാസ് കോളജ്, തിരു­വ­ന­ന്ത­പുരം യൂണി­വേ­ഴ്‌സിറ്റി കോള­ജ്, കോഴി­ക്കോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോള­ജ്, തല­ശേരി ബ്രണ്ണന്‍ കോള­ജ്, തിരു­വ­ന­ന്ത­പുരം ഗവ. വിമന്‍സ് കോള­ജ് എന്നീ കലാ­ല­യ­ങ്ങ­ളില്‍ മല­യാളം പ്രൊഫ­സ­റാ­യി­രുന്ന് പുതിയ തല­മു­റയെ മല­യാള ഭാഷാ ജ്ഞാനി­ക­ളാ­ക്കിയ, രാഷ്ട്ര അംഗീ­കാ­ര­മായ പത്മ­ഭൂ­ഷണ്‍ തുടങ്ങി അനേകം സാഹി­ത്യ, ചല­ച്ചിത്ര അവാര്‍ഡു­കള്‍ ലഭിച്ച ഒ.­എന്‍.വി കുറു­പ്പിന്റെ നിര്യാ­ണ­ത്തില്‍ അനു­ശോ­ചി­ക്കു­ന്ന­തിനും അനു­സ്മ­ര­ണ­ത്തി­നും, അദ്ദേ­ഹ­ത്തിന്റെ നാടക - സിനിമാ ഗാന­ങ്ങളും കവി­ത­ക­ളു­ടേയും ഓര്‍മ്മ പുതു­ക്കു­ന്ന­തിനും മാര്‍ച്ച് നാലാം തീയതി വെള്ളി­യാഴ്ച വൈകു­ന്നേരം 6 മണിക്ക് കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ട്‌സില്‍ (2200 S. Elmhurst, MT, Prospect) വച്ചു സാഹിത്യ വേദി­യുടെ വിശേ­ഷാല്‍ പൊതു­യോഗം കൂടു­ന്ന­താ­ണ്. ഈ സാഹി­ത്യ­വേ­ദി­യില്‍ പങ്കു­ചേര്‍ന്ന് ഒ.­എന്‍.­വിയെ അനു­സ്മ­രി­ക്കു­ന്ന­തിന് ആഗ്ര­ഹി­ക്കുന്ന എല്ലാ സാഹി­ത്യാ­സ്വാ­ദ­ക­രേയും സാഹി­ത്യ­വേ­ദി­യി­ലേക്ക് സാദരം സ്വാഗതം ചെയ്യു­ന്നു. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക്: ജോസ് പുല്ലാ­പ്പള്ളി (847 390 6688), ഉമാ രാജ (630 581 9691), ജോണ്‍ ഇല­യ്ക്കാട്ട് (773 282 4955).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.