You are Here : Home / USA News

സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല ഉയരും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, February 18, 2016 12:18 hrs UTC

ഡാളസ്: നോര്‍ത്ത് ടെക്‌സസ് സിനിമാ പ്രേമികള്‍ക്കായി ഒരുക്കിയിരിക്കുന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിന് ഫെബ്രുവരി 19ന് ഡാളസ്സില്‍ തിരശ്ശീല ഉയരും. ഫെബ്രുവരി 19 മുതല്‍ 21 വരെ വിവിധ അവാര്‍ഡുകള്‍ക്കര്‍ഹമായിട്ടുള്ള ഷോര്‍ട്ട് ഡോക്യുമെന്ററികളും, ഫീച്ചര്‍ ഫിലിമുകളും ഉള്‍പ്പെടെ പതിമൂന്നെണ്ണമാണ് പ്രദര്‍ശനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡാളസ് പിറോട്ട് മ്യൂസിയം(Perot Museum), പ്ലാനൊ ഏന്‍ജലിക്ക ഫിലിം സെന്റര്‍ എന്നിവിടങ്ങളിലാണ് പ്രദര്‍ശനം നടക്കുന്നത്. പിറോട്ട് മ്യൂസിയത്തില്‍ 'മിസ്സ് ഇന്ത്യ അമേരിക്ക' എന്ന ഫിലിമാണ് ഫിലിം ഫെസ്റ്റിവലില്‍ ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ഫെബ്രുവരി 20ന് ബഌ ലൈക്ക് മീ, ഐസെ ബല്ലാജി, ഹെല്‍പ് അസ് ഫൈന്റ് സുനില്‍ ത്രിപാദി, ഷാക്കല്‍, വനവാസ് ഉമ്രിക തുടങ്ങിയ ഫിലിമുകള്‍ പ്രദര്‍ശിപ്പിക്കും. സമാപന ദിവസം 'സൂപ്പര്‍ ഗേള്‍', ധനക്, അമ്മ&അപ്പ, അലിഗര്‍ തുടങ്ങിയവയും പ്രദര്‍ശിപ്പിക്കും. പ്രശസ്ത സിനിമാ നിര്‍മ്മാതാക്കള്‍, അഭിനേതാക്കള്‍, പ്രാദേശീക നേതാക്കള്‍ തുടങ്ങിയവര്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കും. പ്രവേശനം പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡാളസ്/ഫോര്‍ട്ട് വര്‍ത്ത് സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.