You are Here : Home / USA News

ഫിലഡൽഫിയായിൽ കോട്ടയം അസോസിയേഷന് നവനേതൃത്വം

Text Size  

Story Dated: Friday, February 19, 2016 10:55 hrs UTC

ഫിലഡൽഫിയ ∙ അക്ഷര നഗരിയുടെ അഭിമാനമായി അമേരിക്കയിൽ ചാരിറ്റി പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി പ്രവർത്തിച്ചു വരുന്ന കോട്ടയം അസോസിയേഷൻ 2016–18 ലേക്കുളള നേതൃത്വ നിരയെ ഐക്യ കണ്ഠേന തിരഞ്ഞെടുത്തു. സാഹോദരീയ നഗരത്തിന്റെ തിലകക്കുറിയായി മലയാളി സമൂഹത്തിലെ സാമൂഹിക– സാംസ്കാരിക– രാഷ്ട്രീയ മേഖലകളിലെ സ്പന്ദനങ്ങൾക്കൊപ്പം കഴിഞ്ഞ ഒരു ദശാബ്ദത്തിലധികമായി നിലകൊളളുന്ന കോട്ടയം അസോസിയേഷൻ സമൂഹത്തിലെ നിർദനരായ കുടുംബങ്ങൾക്ക് ഭവനങ്ങൾ നൽകുകയും ആതുര സേവന രംഗത്ത് പഠിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ത്തിനായി സഹായ ഹസ്തങ്ങൾ നൽകി വരികയും കൂടാതെ ഇതര ചാരിറ്റി പ്രവർത്തനങ്ങൾക്കും മറ്റു നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്കും കേരളത്തിലും അമേരിക്കയിലുമായി നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ബെന്നി കൊട്ടാരത്തിൽ(പ്രസിഡന്റ്), സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഇൻ പെൻസിൽവേനിയ മുൻ സെക്രട്ടറിയും മറ്റു നിരവധി സാംസ്കാരിക – കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തിട്ടുണ്ട്. ജോസഫ് മാണി(വൈസ് പ്രസിഡന്റ്) സെന്റ് ജോൺസ് ന്യൂമാൻ ക്നാനായ കാത്തലിക് ചർച്ച് മുൻ ട്രസ്റ്റി, ഫിലഡൽഫിയ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാബു ജേക്കബ് (ജനറൽ സെക്രട്ടറി) സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ (മുൻ സെക്രട്ടറി), കോട്ടയം അസോസിയേഷൻ മുൻ പ്രസിഡന്റ് തുടങ്ങിയ നിരവധി നേതൃത്വനിരകളിൽ പ്രവർത്തിച്ചു. എബ്രഹാം ജോസഫ്(ട്രഷറർ) ജെയിംസ് അന്ത്രയോസ്(സെക്രട്ടറി), ജീമോൻ ജോർജ്(പിആർഒ, കൾച്ചറൽ പ്രോഗ്രാം), കുര്യൻ രാജൻ (ചാരിറ്റി) മാത്യു ഐപ്പ്, വർഗീസ് വർഗീസ്(പിക്നിക്) ജോബി ജോർജ്, ജോൺ പി. വർക്കി, ജോഷി കുര്യാക്കോസ്, മാത്യു ജോഷ്വ, കുര്യാക്കോസ് ഏബ്രഹാം, റോണീ വർഗീസ്, രാജു കുരുവിള, സാബു പാമ്പാടി, സാജൻ വർഗീസ്, സെറിൻ കുരുവിള, സണ്ണി കിഴക്കേമുറി, ജേക്കബ് തോമസ്, വർക്കി പൈലോ എന്നിവരെ കമ്മറ്റിയിലേക്കും ജോസ് പുല്ലുകാട്ട്(ഓഡിറ്റർ) തിരഞ്ഞെടുത്തു. കുര്യൻ രാജൻ (മുൻ പ്രസിഡന്റ്) സംഘടനയുടെ നേതൃത്വത്തിലിരുന്ന് പ്രവർത്തിക്കുവാൻ അവസരം തന്നതിനും തന്നോടൊപ്പം പ്രവർത്തിച്ചവർക്കു നന്ദി അറിയിക്കുകയും അതിലും ഉപരി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് എല്ലാ സഹായ സഹകരണങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്തു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ലഭിച്ചു വരുന്ന നിർലോഭമായ സഹായ സഹകരണങ്ങളാണ് കോട്ടയം അസോസിയേഷന്റ് പ്രവർത്തനങ്ങളുടെ മുഖ്യ പ്രചോദനമെന്നും അവരോടുളള നന്ദിയും കടപ്പാടും അറിയിക്കുകയും തുടർന്നും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും ബെന്നി കൊട്ടാരത്തിൽ(പ്രസിഡന്റ്) പറഞ്ഞു. ഈ വർഷം ഇതര നൂതന കർമ്മ പദ്ധതികൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും ജൂൺ 11 ശനിയാഴ്ച പിക്നിക്കും കൂടാതെ നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പിലാക്കുവാനും തീരുമാനിക്കുകയുണ്ടായി. സംഘടനയുടെ കാര്യമായ പ്രവർത്തനങ്ങൾക്കായി എല്ലാവരുടെയും സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായും പ്രത്യേകിച്ച് കോട്ടയം നിവാസികളുടെയും അഭ്യുത്കാംക്ഷികളുടെയും സഹകരണം സാദരം ക്ഷണിച്ചു കൊളളുന്നതായും അറിയിക്കുകയുണ്ടായി. കൂടുതൽ വിവരങ്ങൾക്ക് :www.kottayamassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.