You are Here : Home / USA News

ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍ പി.ടി. ചാക്കോ

Text Size  

Story Dated: Friday, February 19, 2016 10:58 hrs UTC

വാർത്ത‍ : എം.മുണ്ടയാട്

 

ന്യൂജേഴ്‌സി: ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കണ്ട നിറവില്‍, കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ മികവില്‍, ഈശ്വരകാരുണ്യത്തിന്റെ കനിവില്‍ പ്രവര്‍ത്തനനിരതനായിരിക്കുന്ന പേഴുംകാട്ടില്‍ തോമസ് ചാക്കോ എന്ന പി.ടി. ചാക്കോ (മലേഷ്യ) പ്രവാസി ചാനലില്‍. ഫെബ്രുവരി 20-ന് ശനിയാഴ്ച രാവിലെ 10 മണിക്കുള്ള 'ഫേസ് ടു ഫേസ്' പരിപാടിയില്‍ പി.ടി. ചാക്കോയുടെ വ്യക്തിവൈശിഷ്ട്യങ്ങള്‍ തുറന്നു കാട്ടുന്നതിനൊപ്പം കടന്നുപോന്ന പാതകളെപ്പറ്റിയുള്ള വിവരണങ്ങളും ഉണ്ടാകും. സീനിയര്‍ മാധ്യമ പ്രവര്‍ത്തകനും, അവാര്‍ഡ് വിന്നിംഗ് ജേര്‍ണലിസ്റ്റുമായ ജോര്‍ജ് തുമ്പയിലിനോട് മനസ്സു തുറക്കുന്ന പി.ടി. ചാക്കോ തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞ് അതനുസരിച്ച് പ്രവര്‍ത്തിച്ച്,

 

ആ കര്‍മ്മമണ്ഡലത്തില്‍ വിജയിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ അനുഭവജ്ഞാനവും ജീവിതപാഠങ്ങളും ഒട്ടേറെ. പുതുതലമുറയ്ക്ക് പാഠപുസ്തകമാകേണ്ട വ്യക്തിവൈശിഷ്ട്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പി.ടി. ചാക്കോയ്ക്ക് ഉചിതമായ അംഗീകാരങ്ങള്‍ നല്കുവാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ മടിച്ചുനില്‍ക്കുന്നതോ, മറന്നുപോയതോ ആയ അവസ്ഥയില്‍ യുണൈറ്റഡ് മീഡിയ പ്രവാസി ചാനലിലൂടെ തികഞ്ഞ ഈ കലാകാരനെ അംഗീകരിക്കുകയാണ്. ഈ പ്രത്യേക പരിപാടിയെക്കുറിച്ച് കൂടുതൽ അറിയുവാൻ പ്രവാസി ചാനൽ ടെലിഫോൺ നമ്പറിൽ വിളിക്കുക 1-908-345-5983

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.