You are Here : Home / USA News

ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള 2016­-ന് ആവേ­ശ­ക­ര­മായ പ്രതി­ക­രണം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 19, 2016 11:08 hrs UTC

ജിമ്മി കണി­യാലി

ചിക്കാഗോ: ഓണ്‍ലൈന്‍ രജി­സ്‌ട്രേ­ഷന്‍ ആരം­ഭി­ച്ച­തോ­ടു­കൂടി ചിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള 2016­-ന് ആവേ­ശ­ക­ര­മായ പ്രതി­ക­ര­ണ­മാണ് ലഭി­ക്കു­ന്ന­തെന്ന് പ്രസി­ഡന്റ് ടോമി അംബേ­നാ­ട്ടും, സെക്ര­ട്ടറി ബിജി സി. മാണിയും പറ­ഞ്ഞു. www.chicagomalayaleeassociation.org എന്ന വെബ്‌സൈ­റ്റില്‍ ഓണ്‍ലൈന്‍ ആയും, ഫോറം ഡൗണ്‍ലോഡ് ചെയ്തും രജി­സ്റ്റര്‍ ചെയ്യാ­വു­ന്ന­താ­ണ്. ചിക്കാ­ഗോ­യിലെ മല­യാ­ളി­കള്‍ ആവേ­ശ­പൂര്‍വ്വം കാത്തി­രി­ക്കുന്ന ഒരു പരി­പാ­ടി­യാണ് എല്ലാ­വര്‍ഷവും നട­ത്തുന്ന കലാ­മേ­ള. ഈവര്‍ഷം ഏപ്രില്‍ രണ്ടിന് ശനി­യാഴ്ച രാവിലെ 8 മുതല്‍ ബെല്‍വു­ഡിലെ സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഹാളില്‍ നട­ക്കുന്ന കലാ­മേ­ളയ്ക്ക് ചുക്കാന്‍ പിടി­ക്കു­ന്നത് കലാ­മേള ചെയര്‍മാന്‍ രഞ്ജന്‍ ഏബ്ര­ഹാമും, കോ- ചെയര്‍മാന്‍മാ­രായ ജിമ്മി കണി­യാ­ലി­യും ജിതേഷ് ചുങ്ക­ത്തു­മാ­ണ്. മാര്‍ച്ച് 20­-നു തന്നെ രജി­സ്‌ട്രേ­ഷന്‍ അവ­സാ­നി­ക്കു­മെ­ന്ന­തി­നാല്‍ എല്ലാ­വരും എത്രയും നേരത്തെ രജി­സ്റ്റര്‍ ചെയ്യു­വാന്‍ ഭാര­വാ­ഹി­കള്‍ അഭ്യര്‍ത്ഥി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.