You are Here : Home / USA News

ഫൈൻ ആർട്സ് കടൽ കടക്കുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, February 19, 2016 11:21 hrs UTC

ന്യൂജഴ്സി ∙ ഫൈൻ ആർട്സ് മലയാളം കടൽ കടന്ന് മലേഷ്യയിലേക്കും സിംഗപ്പൂരിലേക്കും. പത്മഭൂഷൺ ഡോ. കെ. ജെ. യേശുദാസ് ഭദ്രദീപം കൊളുത്തി അമേരിക്കൻ മലയാളികൾക്കിടയിൽ പുതിയൊരു സാംസ്കാരിക അധ്യായത്തിന് തുടക്കമിട്ട ഫൈൻ ആർട്സിന്റെ വളർച്ചയിലെ മറ്റൊരു നാഴികക്കല്ലാവുകയാണ് മലേഷ്യ യിലും സിംഗപ്പൂരിലും അരങ്ങേറുന്ന നാടകങ്ങൾ. ഏപ്രിൽ 9 ശനിയാഴ്ച ക്വലാലംമ്പൂരിലും 10 ഞായറാഴ്ച സിംഗപ്പൂരിലും നടക്കുന്ന നാടകങ്ങളിൽ പങ്കെടുക്കുന്ന 15 അംഗ ഫൈൻ ആർട്സ് ടീം ഏപ്രിൽ 5 ന് ന്യൂയോർക്കിൽ നിന്ന ് യാത്രതിരിക്കും. ക്വലാലമ്പൂരിൽ കൈരളി ആർട്സ് ക്ലബ്, സിംഗപ്പൂരിൽ പ്രവാസി എക്സ്പ്രസ് പത്രം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് നാടകം സംഘടിപ്പിക്കുന്നത്. 64 വർഷക്കാലം പ്രവാസി ആയി ജീവിക്കുകയും അതിൽ 61 വർഷങ്ങൾ മലേഷ്യയിൽ ചിലവിടുകയും ചെയ്ത രക്ഷാധികാരി കൂടിയായ വി. ടി. ചാക്കോ(മലേഷ്യ)യുടെ ദീർഘകാല സ്വപ്നം പൂവണിയുന്ന സംരംഭവുമാണിത്. ആദ്യകാല പ്രതിസന്ധികളെല്ലാം അതിജീവിച്ച് അമേരിക്കയിലെ കലാ രംഗത്ത് നിറസാന്നിധ്യമായി മാറി. മലയാളി മനസുകൾ കീഴടക്കി ഒന്നര ദശാബ്ദം കൊണ്ട് നോർത്ത് അമേരിക്ക ഒട്ടാകെ കലാരൂപങ്ങൾ അവതരിപ്പിച്ച ഫൈൻ ആർട്സ് അമേരിക്കൻ മലയാളികൾക്കിടയിലെ ചരിത്ര ഗാഥ കൂടിയാവുകയാണ്. നിവിൻ പോളി ചിത്രത്തിൽ കേരളത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന ലീഡ് കഥാപാത്രവും ഫൈൻ ആർട്സ് പ്രസിഡന്റുമായ സജിനി സഖറിയ കേരളത്തിൽ നിന്ന് മലേഷ്യയിലെത്തി നാടക ട്രൂപ്പിനൊപ്പം ജോയിൻ ചെയ്യും. പ്രമുഖ നടൻ ജോസ് കാഞ്ഞിരപ്പളളിയും കേരളത്തിൽ നിന്നെത്തും. യാത്രയ്ക്കും നാടകാവതരണത്തിനുമായി ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നുവെന്ന് സെക്രട്ടറി ഷിബു ഫിലിപ്പ് അറിയിച്ചു. ട്രഷറർ എഡിസൺ ഏബ്രഹാമിനൊപ്പം കമ്മിറ്റി അംഗങ്ങളായ സാമുവൽ വി. എബ്രഹാം, ജിജി ഏബ്രഹാം, സണ്ണി റാന്നി, ജോർജ് തുമ്പയിൽ, റോയി മാത്യു എന്നിവർ വ്യത്യസ്തങ്ങളായ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു. അമേരിക്കൻ മലയാളികൾ നെഞ്ചിലേറ്റിയ മഴവില്ല് പൂക്കുന്ന ആകാശമാണ് ’ വിദേശ മണ്ണിൽ ആദ്യമായി അവതരിപ്പിക്കുന്നത്. അസുരഭമായ കാലത്ത് കൈ മോശം വരുന്ന നന്മകൾ ജീവിത രീതി തന്നെയായി കലാരൂപങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന ഇക്കാലത്ത് മൂല്യങ്ങളുടെയും സ്നേഹത്തിന്റെയും ഇത്തിരി പ്രകാശം പരത്തുന്ന നാടകമാണ് ‘മഴവില്ല് പൂക്കുന്ന ആകാശം’ . ആകാശവും മഴവില്ലും ഒരിക്കലും ഇല്ലാതാകില്ലെന്ന ഓർമ്മപ്പെടുത്തൽ കൂടി പ്രശസ്ത നാടക കൃത്ത് ഫ്രാൻസിസ് ടി. മാവേലിക്കര നാടകത്തിലൂടെ നൽകുന്നുണ്ട്. ജോസ് കാഞ്ഞിരപ്പളളി, സജിനി സഖറിയാ, സണ്ണി റാന്നി, റോയി മാത്യു, ജോർജ് തുമ്പയിൽ, മോളി ജേക്കബ്, ടീനോ തോമസ്, അഞ്ജലി ഫ്രാൻസിസ്, ഷൈനി ഏബ്രഹാം എന്നിവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. നിർമ്മാണ നിർവ്വഹണം: സണ്ണി റാന്നി. ലോജിസ്റ്റിക്സ് : ഷിബു ഫിലിപ്പ്. ലൈറ്റിംഗ് : ജിജി ഏബ്രഹാം, സംഗീത നിർവ്വഹണം : എഡിസൺ ഏബ്രഹാം, സ്റ്റേജ് മാനേജ്മെന്റ് : ഇന്ദിരാ തുമ്പയിൽ, സുമൻ തോമസ്, സംവിധാനം: റെഞ്ചി കൊച്ചുമ്മൻ, ജോസ് കണ്ടാരപ്പളളി. അവതരണം :ഫൈൻ ആർട്സ് മലയാളത്തിനു വേണ്ടി പി. ടി. ചാക്കോ. ഏപ്രിൽ 9 ന് ബ്രിക്ഫീൽഡ്സിലുളള ടെമ്പിൾ ഓഫ് ഫൈൻ ആർട്സിന്റെ ശാന്താനന്ദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന നാടകാവതരണത്തിന്റെ വിവരങ്ങൾക്ക് : (മലേഷ്യയിൽ) ഡോ. സോമൻ :013–390 4676, ശശികുമാർ പൊതുവാൾ : 012– 211 8020(അമേരിക്കൻ) പി. ടി. ചാക്കോ :201 483 7151.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.