You are Here : Home / USA News

എപ്പിസ്‌ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 19, 2016 12:25 hrs UTC

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനത്തേക്ക് നാലുപേരെ കൂടി തിരഞ്ഞെടുക്കുന്നതിന് സഭാദ്ധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്തായുടെ അദ്ധ്യക്ഷതയില്‍ തിരുവല്ല ഡോ.അലക്‌സാണ്ടര്‍ മാര്‍ത്തോമാ ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 12, 13 തിയ്യതികളില്‍ സമ്മേളിച്ച സഭാപ്രതിനിധി മണ്ഡലത്തിന്റെ വിശേഷാല്‍ യോഗം തീരുമാനിച്ചു. ഗീവര്‍ഗീസ് മാര്‍ അത്താനസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത ഡോ.ഗീവര്‍ഗീസ് മാര്‍ തിയോഡോഷ്യസ്, ഡോ.യൂയാക്കീം മാര്‍ കുറിലോസ് തുടങ്ങിയ എപ്പിസ്‌ക്കോപ്പാമാര്‍ ആരാധനക്ക് നേതൃത്വം നല്‍കി. എപ്പിസ്‌ക്കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് പ്രമേയം സഭാ ട്രസ്റ്റി അഡ്വ.പ്രകാശ് പി തോമസ് അവതരിപ്പിച്ചതു യോഗം അംഗീകരിച്ചു. മാര്‍ത്തോമാ സഭയുടെ എപ്പിസ്‌ക്കോപ്പല്‍ തിരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ വ്യവസ്ഥിതിയില്‍ അധിഷ്ഠിതമാണ്. മാര്‍ത്തോമാ സഭയില്‍ അംഗമായ ഏതൊരാളിനും ഭരണഘടന അനുശാസിക്കുന്ന യോഗ്യതകള്‍ ഉണ്ട് എന്ന് ഉത്തമ ബോധ്യമുള്ളവരുടെ പേരുകള്‍ എപ്പിസ്‌ക്കോപ്പല്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നതിന് സ്വാതന്ത്ര്യം ഉണ്ട്. സഭാ ജനങ്ങള്‍ ഉത്തരവാദിത്വബോധത്തോടെ ഈ സ്വാതന്ത്ര്യം ഉപയോഗിക്കും എന്ന് ഉത്തമ വിശ്വാസമാണ് ഇപ്രകാരമുള്ള ഒരു വിശാല സ്വാതന്ത്ര്യം നല്‍കുവാന്‍ സഭാ പിതാക്കന്മാരെ പ്രേരിപ്പിച്ചതെന്ന് മാര്‍ത്തോമാ മെത്രാപോലീത്താ പറഞ്ഞു. അതിപരിപാവനമായ എപ്പിസ്‌ക്കോപ്പാ സ്ഥാനത്തേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ മനുഷ്യമുഖപക്ഷമോ, സ്വാര്‍ത്ഥതയോ ഉണ്ടാകരുതെന്നും, സഭയുടെ ഉന്നതിക്കും, ജനങ്ങളുടെ നന്മയും മുന്‍നിര്‍ത്തികൊണ്ട് ഈ വിശുദ്ധി സ്ഥാനത്തേക്ക് ജീവിത വിശുദ്ധി, ഉത്തമസ്വഭാവം, പഥ്യോപദേശം തുടങ്ങിയ വിശിഷ്ടഗുണങ്ങള്‍ ഉള്ളവരെ തിരഞ്ഞെടുക്കണമെന്നും മെത്രാപോലീത്താ ഉദ്‌ബോധിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.