You are Here : Home / USA News

ഡോ. പി. ജോൺ ലിങ്കൺ മർത്തോമ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 20, 2016 12:55 hrs UTC

ലബക്ക്(ടെക്സാസ്) ∙ മലങ്കര മർത്തോമ സുറിയാനി സഭ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിലേക്ക് ലബക്കിൽ(ടെക്സാസ്) നിന്നുളള ഡോ. പി. ജോൺ ലിങ്കൺ തിരഞ്ഞെടുക്കപ്പെട്ടു. 22 അംഗ ബോർഡിൽ അമേരിക്കയിൽ നിന്നുളള ഏക ആത്മായ പ്രതിനിധിയാണ് ജോൺ ലിങ്കൺ. വെരി. റവ. ഡോ. ജയൻ തോമസ്, വെരി റവ. ഡോ. ചെറിയാൻ തോമസ്, വെരി. റവ. ഡോ. സി. കെ. മാത്യു എന്നിവർ ഉൾപ്പെടെ എട്ട് വൈദീകരും, ജസ്റ്റിസ് കെ. ടി. തോമസ്, ഡോ. പി. ജെ. അലക്സാണ്ടർ, ഡോ. ജോൺ ലിങ്കൺ തുടങ്ങിയ പതിനാല് ആത്മായ പ്രതിനിധികളുമാണ് നോമിനേഷൻ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഫെബ്രുവരി 12, 13 തീയതികളിൽ തിരുവല്ലായിൽ നടന്ന പ്രത്യേക സഭാ പ്രതിനിധി മണ്ഡലം മർത്തോമ സഭയിൽ പുതിയ എപ്പിസ്കോപ്പാമാരെ തിരഞ്ഞെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. തുടർന്ന് ഫെബ്രുവരി 13 ന് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നടന്നു. നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന ട്രഷറർ, സഭാ കൗൺസിലംഗം, മുൻ എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡ് അംഗം, വൈദീക സെലക്ഷൻ ബോർഡ് മെമ്പർ എന്നീ നിലകളിൽ സ്തുത്യർഹ സേവനമനുഷ്ഠിച്ചതിന്റെ അംഗീകാരമാണ് എപ്പിസ്കോപ്പൽ നോമിനേഷൻ ബോർഡിൽ വീണ്ടും അംഗത്വം ലഭിക്കാനിടയായത്. ഡോ. ജോൺ ലിങ്കൺ മൂന്ന് ദശാബ്ദത്തിലധികമായി ലബക്കിൽ ഡന്റിസ്റ്റായി പ്രവർത്തിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.