You are Here : Home / USA News

അമേരിക്കൻ കാഴ്ച്ചകളിൽ ഉണ്ണി മേനോനും

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, February 21, 2016 03:26 hrs UTC

ന്യൂയോർക്ക്: ചുരുങ്ങിയ കാലം കൊണ്ട് ലോക മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ, ഏഷ്യാനെറ്റ് ന്യൂസ് ചാനലിൽ എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി / ന്യൂയോർക്ക് സമയം) സംപ്രേഷണം ചെയ്യുന്ന അമേരിക്കൻ കാഴ്ച്ചകൾ (പ്രവ്വേർഡ് ബൈ കോൺഫിഡന്റ് ഗ്രൂപ്പ്) എന്ന പരിപാടിയിൽ ഈയാഴ്ച്ച, പ്രണയികളുടെ ദിനമായ വാലൻറ്റൈൻസ് ഡേയുടെ അമേരിക്കയിലെ ആഘോഷങ്ങളുടെ പ്രത്യേക പരിപാടികളാണ്. ന്യൂയോർക്കിലെ പ്രശസ്തമായ ടൈം സ്കൊയറിൽ നിന്നുള്ള വാലൻറ്റൈൻ ദിന കാഴ്ച്ചകളിലേക്കാണ് ലോക മലയാളികളെ ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾ കൂട്ടിക്കൊണ്ട് പോകുന്നത്. ന്യൂയോർക്കിലെ അതിശൈത്യത്തിലും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ടൈം സ്കൊയറിൽ വാലൻറൈൻസ് ഡേയിൽ എത്തിച്ചേരുന്ന പ്രണയികൾ, അന്നേ ദിവസം വിവാഹം കഴിക്കുന്ന കാഴ്ച്ചകൾ ലോക പ്രശസ്തമാണ്. അതോടൊപ്പം മറ്റൊരു പ്രത്യേകത ലോകത്തെ നൂറു ഭാഷകളിൽ "ഹാപ്പി വാലൻറൈൻസ് ഡേ " എന്ന് പറയുന്ന പ്രത്യേക കാഴ്ച്ചകളും പ്രേക്ഷകർക്കായി അമേരിക്കൻ കാഴ്ച്ചകൾ ഒരുക്കുന്നുണ്ട്. ശേഷം മലയാളത്തിലെ പ്രശസ്ത പിന്നണി ഗായകനായ ഉണ്ണി മേനോനുമായുള്ള അഭിമുഖ സംഭാഷണം പ്രേക്ഷകർക്കായി കാഴ്ച്ച വെയ്ക്കും. വരുന്ന ആഴ്ച്ചകളിൽ ഉണ്ണി മേനോൻ ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകളുടെ പ്രേഷകർക്കായി ന്യൂജേഴ്സിയിൽ വച്ചു നടത്തിയ സ്നേഹ സംഗീതം എന്ന പരിപാടിയുടെ പ്രശക്ത ഭാഗങ്ങളും സംപ്രേഷണം ചെയ്യും. ഏഷ്യാനെറ്റ് അമേരിക്കൻ കാഴ്ച്ചകൾക്ക് വേണ്ടി ചിന്ന ചന്ദ്രനാണ് ഉണ്ണി മേനോനുമായി അഭിമുഖ സംഭാഷണം നടത്തുന്നത്. ഏഷ്യനെറ്റ് യൂ എസ് ന്യൂസ് ചീഫ് ഡോ: കൃഷ്ണ കിഷോറാണ് പരിപാടികളുടെ അവതാരകൻ. കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത് 7324299529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.