You are Here : Home / USA News

ജെബ് ബുഷ് പ്രസിഡന്റ് മത്സര രംഗത്തു നിന്നും പിന്മാറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, February 22, 2016 12:32 hrs UTC

ഫ്ലോറിഡാ ∙ ബുഷ് കുടുംബത്തിൽ നിന്നും ഒരാൾകൂടി അമേരിക്കൻ പ്രസിഡന്റാകുന്നതിനുളള മോഹം വോട്ടറന്മാർ നിരാകരിച്ചു. റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിത്വത്തിനുവേണ്ടി പണവും സ്വാധീനവും ഉപയോഗിച്ചു ശക്തമായ പ്രചാരണം നടത്തിയെങ്കിലും പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ നിരാശനായാണ് മുൻ ഫ്ലോറിഡാ സർക്കാർ ജെബ് ബുഷ് മത്സര രംഗത്തു നിന്നും പിന്മാറിയത്. സൗത്ത് കരോലിനായിൽ നടന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ ജെബ് ബുഷിനെ വോട്ടർമാർ പരിഗണിച്ചില്ല. സൗത്ത് കരോലിനായിൽ ട്രംമ്പ് വിജയിയായപ്പോൾ, ഇന്ത്യൻ വംശജയും ഗവർണറുമായി നിക്കി ഹെയ്ലി പിന്തുണച്ച മാർക്കൊ റൂബിയൊ ടെക്സാസ് സെനറ്റർ ടെസ് ക്രൂസിനെ പിന്തളളി രണ്ടാം സ്ഥാനത്തെത്തി. പ്രസിഡന്റ് ബുഷ് ഉൾപ്പെടെയുളളവർ ജെബ് ബുഷിനു വേണ്ടി രംഗത്തെത്തിയെങ്കിലും കാര്യമായ പ്രതികരണം ലഭിച്ചില്ല. ബുഷ് കുടുംബത്തിൽ നിന്ന് മൂന്നാമതൊരാൾ കൂടി പ്രസിഡന്റാകരുതെന്ന് വോട്ടറന്മാർ തീരുമാനിച്ച സാഹചര്യത്തിൽ ബിൽ ക്ലിന്റന് പുറമെ ഭാര്യ ഹില്ലരിക്ക് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥിത്വം ലഭിച്ചാൽ വോട്ടറന്മാർ ഹിലറിയെ അംഗീകരിക്കുമോ എന്ന് കാത്തിരുന്നു കാണേണ്ടി വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.