You are Here : Home / USA News

ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം സ്നേഹാദരവുകൾ അർപ്പിച്ചു

Text Size  

Story Dated: Monday, February 22, 2016 12:49 hrs UTC

ന്യൂയോർക്ക്∙ രണ്ടു വർഷവും 10 മാസവും ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറലായി സേവനം അനുഷ്ഠിച്ചശേഷം ഇന്ത്യയിലേക്ക്‌ മടങ്ങുന്ന അംബാസഡർ ജ്ഞാനേശ്വർ മുലായ്ക്ക് പ്രവാസി ഇന്ത്യൻ സമൂഹം സ്നേഹാദരവുകൾ അർപ്പിച്ചു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺലേറ്റിൽ നടന്ന യാത്രയയപ്പു ചടങ്ങിൽ പ്രമുഖ കമ്മ്യൂണിറ്റി നേതാക്കൾ പങ്കെടുത്തു. ഇപ്പോൾ മാനിയ-അൽബെനിയാ-മൽദൊവാ അംബാസഡർ ആയിരിക്കുന്ന റിവാ ഗാംഗൂലി ദാസ് ആണ് പുതുതായി ന്യൂയോർക്കിലേക്ക് നിയോഗിക്കപ്പെടുന്ന കോൺസുലേറ്റ് ജനറൽ. കോൺസുലേറ്റ് സേവനങ്ങൾ മെച്ചപ്പെടുത്താനും കമ്മ്യൂണിറ്റി പങ്കാളിത്തം വർധിപ്പിക്കുവാനും അംബാസഡർ മുലായ്ക്ക് തന്റെ ചുരുങ്ങിയ കാലാവധിക്കുള്ളിൽ വളരെയധികം മാറ്റങ്ങൾ വരുത്തി. അദ്ദേഹത്തിന്റെ സേവനങ്ങൾ പ്രവാസി സമൂഹത്തിന് ഏറെ സഹായകമായിരുന്നു. പ്രവാസി വകുപ്പിന് പകരമായി പുതുതായി രൂപീകരിക്കപ്പെട്ട, ഇന്ത്യാ ഡയസ്പോറാ ഡിവിഷന്റെ ('India Diaspora Division') മേധാവിയായുള്ള നിയമനം സ്വീകരിച്ചു കൊണ്ടാണ് അംബാസഡർ ജ്ഞാനേശ്വർ മുലായ് ഇന്ത്യയിലേക്ക്‌ മടങ്ങുന്നത്. ഈ നിയമനം അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ അംഗീകാരമായി കണക്കാക്കാം.ലോകമെമ്പാടുമുള്ള ഇന്ത്യൻ പ്രവാസി സമൂഹവുമായുള്ള ബന്ധം തുടരുവാൻ പുതിയ പദവി പ്രയോജനപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.

 

വാർത്ത∙തോമസ് ടി.ഉമ്മൻ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.