You are Here : Home / USA News

പിയാനോ 10-ാം വാർഷികാഘോഷ സാഹിത്യ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Monday, February 22, 2016 12:51 hrs UTC

ഫിലഡൽഫിയ∙ പെൻസിൽവേനിയാ ഇന്ത്യൻ അമേരിക്കൻ നഴ്സസ് ഓർഗനൈസേഷൻ (പിയാനോ) പത്താം വാർഷികാഘോഷം സെപ്റ്റംബർ 24ന് ഫിലഡൽഫിയയിൽ സമുചിതമാക്കുന്നു. തദവസരത്തിൽ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്കു സാഹിത്യ രചനകൾ ക്ഷണിക്കുന്നു. സാഹിത്യ രചനാമത്സര വിജയികൾക്ക് ക്യാഷ് അവാർഡും പ്രശംസാ ഫലകങ്ങളും സമ്മാനിക്കുന്നു. ഇന്ത്യൻ അമേരിക്കൻ നഴ്സുമാരിൽ നിന്നാണ് സാഹിത്യ രചനകൾ ക്ഷണിക്കുന്നത്. ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ വേറിട്ട് രചനാ മത്സരമുണ്ട്. ആയിരം വാക്കുകളിൽ കവിയാത്ത രചനകളാണ് വേണ്ടത്. പ്രബന്ധ വിഷയം : അമേരിക്കയിലെ മലയാളി നഴ്സുമാരുടെ സേവന ഗാഥയെ മാനിക്കുന്നതിൽ മലയാളി സമൂഹം നീതി പുലർത്തിയിട്ടുണ്ടേ ാ? വസ്തുതകളും പാഴ്മൊഴികളും. “Does the Malayaale community maintain justice in appreciating the services and contributions of Indian American Nurses?- Related facts and hollow words”. ചെറുകഥയ്ക്കുള്ള ആശയം (തീം): വേദനകൾ മായ്ക്കുന്ന കരങ്ങൾ. “Soothing Hands” കവിതയ്ക്കുള്ള ആശയം (തീം): കണ്ണുനീരും പനിനീർപൂവും. “Tears and Roses” മത്സര വിഭാഗത്തിലല്ലാതെയും സുവനീറിലേക്ക് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ ലേഖനങ്ങൾ ക്ഷണിക്കുന്നു. അമേരിക്കയിൽ എന്റെ സംസ്ഥാനത്തിലെ (സംസ്ഥാനത്തിന്റെ പേര്) മലയാളി നഴ്സുമാരുടെ കുടിയേറ്റ ചരിത്രം, ‘‘മലയാളി നഴ്സുമാർ കേരളത്തിലും ഇന്ത്യയിലും ഗൾഫിലും നേരിടുന്ന ചൂഷണങ്ങൾക്ക് പ്രതിവിധി ’’, ‘‘കേരളത്തിലെ അപകടകരമായ ശുചിത്വശീലം തിരുത്താൻ അമേരിക്കൻ മലയാളി നഴ്സുമാർക്ക് എന്തു ചെയ്യാനാവും?’’ എന്നീ വിഷയത്തിൽ അമേരിക്കൻ മലയാളി നഴ്സുമാർ രചിക്കുന്ന ലേഖനങ്ങളാണ് ക്ഷണിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പിയാനോ സുവനീറിൽ പ്രസിദ്ധീകരിക്കും. ലേഖകർക്ക് പ്രശംസാ പത്രങ്ങൾ സമ്മാനിക്കും. രചനകൾ പിഡിഎഫ് ഫോമാറ്റിൽ sapabraham@yahoo.com എന്ന ഇ മെയിൽ അഡ്രസ്സിൽ ജൂൺ 30നകം ലഭിക്കണം. Lila Mathew, President PIANO, 9748 Morefield,Philadelphia, PA19115,215 673 9805 19115,215 673 9805 എന്ന അഡ്രസ്സിൽ എത്തിച്ചാലും മതിയാകും. രചയിതാവിന്റെ പേരും അഡ്രസ്സും ഫോൺ നമ്പറും ഇ മെയിൽ അഡ്രസ്സും രചനയ്ക്കൊപ്പം വയ്ക്കണം. പ്രശസ്ത സാഹിത്യകാരന്മാർ മൂല്യ നിർണ്ണയം ചെയ്ത് സമ്മാനാർഹമായ കൃതികൾ നിശ്ചയിക്കും. രചനകൾ പിയാനോ സുവനീറിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: Souvenir Editor: Mary Abraham (Santhy), 1-610-850-2246, sapabraham@yahoo.com, Lila Mathew, President PIANO, 215 673 9805, lilamathew@aol.com; Education Chair: Bridget Parappurath (Sophy), sophy1965@hotmail.com, Vice President: Saramma Ipe , Ipesa88@yahoo.com; Secretary: Merly Palathinkal, merly_jose63@yahoo.com, Jt. Secretary: Leelamma Samuel, leelamma.K@rediffmail.com, Treasurer: Valsa Thatarkunnel, valsathatt@gmail.com, Conveners: Bridget Vincent, bridgetvincent@aol.com, Mariamma Abraham(Ammini), ,mabraham.abraham@gmail.com; Public Relations: Susan Sabu (Suja)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.