You are Here : Home / USA News

ടി. പി. ശ്രീനിവാസൻ മർദനം, ഫോമാ ഹ്യൂസ്റ്റൻ റീജിയൻ പ്രതിഷേധിച്ചു

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, February 23, 2016 01:36 hrs UTC

ഹ്യൂസ്റ്റൻ: ഇന്ത്യയുടെ മുൻ യൂ എസ് അംബാസിഡറും പ്രമുഖ നയതന്ത്രജ്ഞനുമായ ടി.പി.ശ്രീനിവാസനെ മർദിച്ചതിൽ ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ ഹ്യൂസ്റ്റൻ റീജിയൻ ശക്തമായി പ്രതിഷേധിച്ചു. ടെക്സാസിലെ ഹ്യൂസ്റ്റൻ സിറ്റിയുടെ അടുത്തുള്ള സ്റ്റാഫോർഡിലുള്ള കേരളാ കിച്ചണിന്റെ ഹാളിൽ വച്ചു നടത്തപ്പെട്ട മീറ്റിംഗിൽ വച്ചാണ് ഹ്യൂസ്റ്റണിലെ ഫോമാ നേതാക്കൾ അതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്. ബന്ധപ്പെട്ട അധികാരികളെ തങ്ങളുടെ പ്രതിഷേധം നേരിട്ടറിയിക്കുവാൻ, ഫോമാ റീജണൽ വൈസ് പ്രസിഡൻറ് ബേബി മണക്കുന്നേലിനെ ചുമതലപ്പെടുത്തിയെന്ന്, ഫോമാ നാഷണൽ കമ്മിറ്റി മെംബറും, ഫോമാ - ജി സി യൂ കോ ഓർഡിനേറ്ററുമായ ബാബു തെക്കേക്കര പറഞ്ഞു. ഉന്നത വിദ്യാഭ്യാസ ഡയറക്ടറും, മറ്റു ലോകരാജ്യങ്ങളിലെ പോലെയുള്ള അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലും നൽകാനുളള അദ്ദേഹത്തിന്റെ അഹോരാത്ര പ്രയത്നത്തിനുള്ള തിരിച്ചടിയാണ്, ഇപ്പോഴത്തെ ഈ മർദനവും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും, ബേബി മണക്കുന്നേൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. അമേരിക്കൻ മലയാളികളുടെ സുപരിചിതനായ ടി.പി.ശ്രീനിവാസനു ഈ വിഷയത്തിൽ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം ഫോമായുടെ കീർത്തി ലോകമെങ്ങും പരത്തിയ ഫോമാ - ആർ.സി.സി. (തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ പീഡിയാട്രിക്ക് ഓൺകോളജി വിഭാഗം) പ്രോജക്റ്റിന്റെ ധനശേഖരണാർത്ഥം, ഒരു ഫണ്ട് റൈസിങ്ങ് പ്രോഗ്രാം നടത്തുന്നതിനും റീജണൽ കമ്മറ്റി തീരുമാനിച്ചു. ഫോമായും യശസ്സ് വാനോളം ഉയർത്താൻ തങ്ങളാലാവുന്നത് ചെയ്യാൻ പ്രതിജ്ഞ ബദ്ധരാണെന്ന്, ഫോമാ നാഷണൽ കമ്മിറ്റി മെംബർ ബാബു തെക്കേക്കര പറഞ്ഞു. ബേബി മണക്കുന്നേൽ (ആർ.വി.പി.), മൈസൂർ തമ്പി, രാജൻ യോഹന്നാൻ (എൻ.സി. മെംബർ), ബാബു തെക്കേക്കര (എൻ.സി. മെംബർ), എം.ജി.മാത്യൂ, ബാബു മുല്ലശേരിൽ, വൽസൻ മoത്തിൽപറമ്പിൽ, തോമസ് സക്കറിയാ, തോമാ തെക്കേക്കര (യൂത്ത് റെപ്പ്:), ജോയ് സാമുവേൽ, സെലിൻ ബാബു, ബാബു സക്കറിയ തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

    Comments

    Sasidharan Nair February 23, 2016 04:01
    I have met Dr.Sreenivasan at Trivandrum and conveyed our concern regarding this incident.on he February 17 th. What he mentioned really shocked me. His comment was,We have gone 25 years behind in education ,because the delegates attended the seminars will never come again . and will never recommend for any affiliation with their universities. Here we are trying to get the equivalency with foriegn equivalency with them and our dirty politics destroys everything. His terms ends as chairman of the education by April 2016. Let God help us

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.