You are Here : Home / USA News

ഫോമായുടെ സൗത്ത്-ഈസ്റ്റ്/ ഫ്ലോറിഡ റീജിയണിന്റെ ആർ. വി. പിയായി ബിനു മാമ്പിള്ളി മത്സരിക്കുന്നു.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Tuesday, February 23, 2016 01:43 hrs UTC

ഫ്ലോറിഡ / ന്യൂപോർട്ട്റിച്ചി: സാമൂഹിക പ്രതിബദ്ധതയും, വിവിധ കർമ്മ പരിപാടികളുടെ ആസൂത്രണ പരിചയവും കൈമുതലാക്കി റ്റാമ്പ ബേയ് മലയാളി അസ്സോസിയേഷന്റെ ബിനു മാമ്പിള്ളി ഫോമായുടെ ഏറ്റവും വലിയ റീജയണായ സൗത്ത്-ഈസ്റ്റ് റീജിയന്റെ, റീജണൽ വൈസ് പ്രസിഡന്റായി മത്സര രംഗത്തേക്ക് ഇറങ്ങുന്നു. സൗഹൃദം ഊട്ടിയുറപ്പിച്ച സംഘടിത ശക്തിയുടെ പര്യായമായ ഫോമാ, അമേരിക്കയിലെ തന്നെ ഏറ്റവും വലിയ അംബ്രല്ലാ അസ്സോസിയേഷനായി വളർന്നത്, അതിന്റെ പ്രശക്തിയും ഉത്തരവാദിത്ത്വവും മനസിലാക്കിയ ഒരു നേതൃ നിരയുടെ കഠിനാദ്ധ്വാനമാണ്. പ്രതീകാത്മകമായ പ്രവർത്തന പരിപാടികളും നേരിന്റെ പ്രതിഛായയുമായി ധാർമ്മിക മൂല്യങ്ങളിൽ അധിഷ്ഠിതമായ പുത്തൻ സംസ്ക്കാരങ്ങൾ ഫോമായുടെ നേതൃത്വത്തിൽ ഫ്ലോറിഡ റീജിയണിൽ നടപ്പിൽ വരുത്തുവാൻ താൻ ആഗ്രഹിക്കുന്നതായി ബിനു മാമ്പള്ളി അറിയിച്ചു. അസോസിയേഷനുകളുടെ കെട്ടുറപ്പിനും, ന്യൂതന പരിപാടികൾ ഫോമയുമായി ആലോചിച്ചു നടപ്പിലാക്കുന്നതിനും താൻ പ്രതിജ്ഞാബദ്ധനാണ്. മലയാൺമയുടെ നിറ സമൃദ്ധിയാണ് ഈ ചലനാത്മകതയുടെയും ഉറവിടം. ബിനു മാമ്പള്ളി കൂട്ടിച്ചേർത്തു. മികച്ച സംഘാടകനും റ്റാമ്പാ ബേയ് മലയാളി അസ്സോസിയേഷന്റെ മുൻ സെക്രട്ടറിയുമായിരുന്ന ബിനു മാമ്പിള്ളി അബുദാബി മലയാളി അസ്സോസിയേഷന്റെ മുൻ ഭാരവാഹി കൂടിയാണ്. യുവ ജനതയെ കൂടുതൽ നേതൃത്വ നിരയിലേക്ക് കൊണ്ടു വരികയാണ് തന്റെ ദൗത്യമെന്ന് ബിനു മാമ്പിള്ളി പറഞ്ഞു. പുതുതലമുറ സംഘടനയുടെ നേതൃത്വനിരയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഫോമാ, ഇനിയും അനേക വർഷം മുന്നോട്ടു പോകുന്നതിനുള്ള ഇന്ധനമാണ് ശേഖരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിൽ ടി.എം.എയുടെ ട്രസ്റ്റി ബോർഡ് അംഗം, സീറോ മലബാർ ചർച്ച് റ്റാമ്പ, തുടങ്ങി സാമൂഹിക, സാംസ്കാരിക മേഖലകളിൽ അദ്ദേഹം നിറഞ്ഞ് നിൽക്കുന്നു. റീജണൽ മെഡിക്കൽ സെന്റർ ബയോണിക്ക് പോയിന്റ്, ഹഡ്സണിൽ ഉദ്യോഗസ്ഥനാണ് ബിനു. ഭാര്യ കാതറിൻ, മക്കൾ സാന്ദ്ര, നിതിൻ എന്നിവരടങ്ങുന്ന കുടുംബമാണ് അദ്ദേഹത്തിന്റേത്. ഫ്ലോറിഡയിൽ നിന്നും ബിനു മാമ്പിള്ളി ആർ.വി.പിയായി വരുന്നത് ഫോമായെന്ന സംഘടനയ്ക്ക് എന്നും ഒരു മുതൽക്കൂട്ടാണെന്ന് ടി.എം.എ പ്രസിഡന്റ് ബാബു ചുരക്കുളം, സെക്രട്ടറി മാത്യൂസ് എബ്രഹാം ( സംഗീത്) എന്നിവർ അഭിപ്രായപ്പെട്ടു. ഫ്ലോറിസയിലെ എല്ലാ അസ്സോസിയേഷനുകളും ബിനുവിന് പിന്തുണയുമായി രംഗത്തുണ്ട്. സജി കരിമ്പന്നൂർ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.