You are Here : Home / USA News

ലാനാ ദേശീയ സമ്മേളനത്തിൽ എ. സേതുമാധവൻ (സേതു) മുഖ്യാതിഥി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 23, 2016 12:26 hrs UTC

കലിഫോർണിയ∙ നോർത്ത് അമേരിക്കയിലെ സാഹിത്യ – സാംസ്കാരിക സംഘടനയായ ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക റീജിയൻ കൺവൻഷൻ സാൻഫ്രാൻസിസ്കൊ ബേ ഏരിയായിൽ 2016 ജൂൺ 17, 18, 19 തീയതികളിൽ സംഘടിപ്പിക്കുന്നതിന് ഫെബ്രുവരി 21 ഞായറാഴ്ച മാടശ്ശേരി നീലകണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന റീജയണൽ കമ്മിറ്റി യോഗം തീരുമാനിച്ചു. ലാനാ ദേശീയ പ്രസിഡന്റ് ജോസ് ഓച്ചാലിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കേരളത്തിൽ നിന്നുളള പ്രശസ്ത നോവലിസ്റ്റ് എ. സേതുമാധവൻ (സേതു) മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനം ഒഎൻവിയുടെ സ്മരണയ്ക്കായി സമർപ്പിക്കുമെന്ന് കൺവൻഷൻ കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട തമ്പി ആന്റണി അറിയിച്ചു. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി തമ്പി ആന്റണി (ചെയർമാൻ), ഗീതാ ജോർജ് (സെക്രട്ടറി), പ്രേമാ തെക്കേക്കുറ്റ് (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ടെന്ന് ലാനാ ദേശീയ സെക്രട്ടറി ജെ. മാത്യൂ അറിയിച്ചു. അമേരിക്കയിലെ എല്ലാ സാഹിത്യ പ്രേമികളും സഹൃദയരും സമ്മേളനത്തിൽ വന്ന് പങ്കെടുക്കണമെന്ന് പ്രസിഡന്റ് ജോസ് ഓച്ചാലിൽ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് : മാടശ്ശേരി നീലകണ്ഠൻ(ലാനാ ജോ. സെക്രട്ടറി) : 925 785 0315 ഗീതാ ജോർ‍ജ്: 510 709 5977 പ്രേമാ തെക്കേക്കര:707 330 0000

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.