You are Here : Home / USA News

നാറ്റീവ് അമേരിക്കൻ വർക്ക് ക്യാംപ് ഒക്കലഹോമയിൽ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, February 23, 2016 12:31 hrs UTC

ഒക്കലഹോമ∙ നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസനം നാറ്റീവ് അമേരിക്കൻ മിഷൻ മാർച്ച് 17 മുതൽ 19 വരെ ഒക്കലഹോമ ബ്രോക്കൻ ബൊയിൽ സ്പ്രിങ് ബ്രേക്ക് വർക്ക് ക്യാംപ് സംഘടിപ്പിക്കുന്നു. അലബാമ, ഒക്കലഹോമ, ലൂസിയാന തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്ന നാറ്റീവ് അമേരിക്കൻ സമൂഹത്തെ ക്രിസ്തീയ സാക്ഷ്യ നിർവ്വഹണത്തിന് സജ്ജമാക്കുന്നതിനും നേതൃത്വതലങ്ങളിലേക്ക് ഉയർത്തി കൊണ്ടുവരുന്നതിനും ലക്ഷ്യമിട്ട് 2003 ലാണ് നാറ്റീവ് അമേരിക്കൻ മിഷൻ ഭദ്രാസന തലത്തിൽ രൂപീകൃതമായത്. സൗത്ത് ഈസ്റ്റ് ഒക്കലഹോമയിൽ ചോക് ടൊ കുമ്പർ ലാന്റ് പ്രസ്ബിറ്റീരിയൻ ചർച്ചകളുമായി സഹകരിച്ചാണ് വർക്ക് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ബൈബിൾ ക്ലാസ്, ആരാധന, ലീഡർഷിപ്പ് ടെയ്നിങ്, കമ്മ്യൂണിറ്റ് കാർണിവൽസ്, ബാസ്കറ്റ് ബോൾ ടൂർണമെന്റ് എന്നിവ വർക്ക്‌‌ ക്യാമ്പിനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. യുവജനങ്ങളുടെ പങ്കാളിത്വത്തോടെ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർ മാർച്ച് 10 നകം പേർ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : റവ. ഡെന്നീസ് ഏബ്രഹാം കണവീനർ ഷീബ മാത്യു (ഡാലസ്) ജോർജ് മാത്യു (ഡാലസ്) : 214 604 4812 ഏബ്രഹാം മാത്യു(ഡാലസ്) 214 322 7561 എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.