You are Here : Home / USA News

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ ഡിബേറ്റും പ്രവര്‍ത്തനോദ്ഘാടനവും

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Wednesday, February 24, 2016 01:10 hrs UTC

ന്യൂയോര്‍ക്ക്∙ മാര്‍ച്ച് 12ന് ന്യൂയോര്‍ക്കിലെ ടൈസൺ സെന്ററില്‍ നടത്തുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ ഡിബേറ്റിനും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രവര്‍ത്തനോദ്ഘാടനത്തിനുമുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നിത്യജീവിതത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് ഇന്ത്യാ അബ്രോഡ്/റീഡിഫ് ഡപ്യുട്ടി മാനേജിങ് എഡിറ്റര്‍ പി.രാജേന്ദ്രന്‍ ചര്‍ച്ച നയിക്കും. ഇതു സംബന്ധിച്ച പാനലില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ പങ്കെടുക്കുമെന്നു ഡിബേറ്റ് കോര്‍ഡിനേറ്റര്‍മാരായ രാജു പള്ളത്തും മധു കൊട്ടാരക്കരയും അറിയിച്ചു. വൈകിട്ട് 6 നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ഐപിസിഎന്‍എ നാഷണല്‍ ഭാരവാഹികളുടേയും ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ഭാരവാഹികളുടെയും ഭാവി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കും. വിവിധ സാമൂഹിക സംഘടനാ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും. പ്രശസ്ത ഗായകന്‍ തഹസ്സീന്‍ മുഹമ്മദിന്റെ ഗാനങ്ങള്‍ പരിപാടിക്കു മാറ്റുകൂട്ടും. സാംസ്‌ക്കാരിക സാമൂഹിക സംഘടനാ ഭാരവാഹികള്‍ക്കു പുറമെ ഐപിസിഎന്‍എയുടെ എല്ലാ ചാപ്റ്ററുകളുടേയും ഭാരവാഹികളുംപങ്കെടുക്കുമെന്ന് പൊതു യോഗം കോര്‍ഡിനേറ്റര്‍ ജോസ് കാടാപുറം അറിയിച്ചു. മാധ്യമരംഗത്തു രണ്ടു പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ള രാജേന്ദ്രന്‍, മുംബെയില്‍ ഫ്രീ പ്രസ് ജേര്‍ണല്‍, മിഡ് ഡേ, ടി.വി.ടുഡേ തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ച ശേഷം റീഡിഫില്‍ ചേര്‍ന്നു. സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്ക്- ബിംഗാംടണില്‍ നിന്നു ബിഹേവിയറല്‍ ന്യൂറോ സയന്‍സിലും ന്യു യോര്‍ക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ജേര്‍ണലിസത്തിലും മാസ്റ്റര്‍ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.