You are Here : Home / USA News

ഫോമ വെസ്റ്റേണ്‍ റീജി­യന്‍ വൈസ് പ്രസി­ഡന്റായി പോള്‍ കെ ജോണ്‍ (റോഷന്‍ )

Text Size  

Story Dated: Wednesday, February 24, 2016 07:58 hrs UTC

സിയാ­റ്റില്‍ : ഫോമ വെസ്റ്റേണ്‍ റീജി­യന്‍ വൈസ് പ്രസി­ഡന്റായി പോള്‍ കെ ജോണിനെ (റോഷന്‍ ) കേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടണ്‍ നിര്‍ദ്ദേ­ശി­ച്ചു. റോഷന്‍ എന്ന് ഫോമ­യില്‍ പൊതുവെ അിറ­യ­പ്പെ­ടുന്ന ജോണ്‍ പോള്‍എക്കാ­ലവും ഫോമയോ­ടൊപ്പം നില­കൊണ്ട നേതാ­വാ­ണ്. ഫോമ­യുടെ വളര്‍ച്ച­യില്‍തന്റേ­തായവ്യക്തി­മുദ്ര പതി­പ്പിച്ച റോഷന്‍ എല്ലാഅന്തര്‍ദേ­ശീയ കണ്‍വന്‍ഷ­നു­ക­ളിലുംനേതൃത്വംവഹി­ച്ചി­ട്ടു­ണ്ട്. 2010 ലെ ലാസ്‌വേഗസ് കണ്‍വന്‍ഷന്റെ കണ്‍വീ­നര്‍ പദ­വി­യി­ലി­രുന്ന്തന്റേ­തായവ്യക്തി­മുദ്ര പതി­പ്പിച്ച ഇദ്ദേഹംകേരള അസോ­സി­യേ­ഷന്‍ ഓഫ് വാഷിങ്ങ്ടന്റെ പ്രസി­ഡന്റ്, സിയാ­റ്റില്‍എക്യു­മി­നി­ക്കല്‍ കണ്‍വീ­നര്‍, എന്നീസ്ഥാന­ങ്ങളുംവഹി­ച്ചി­ട്ടു­ണ്ട്. ഫോമ­യില്‍ സ്ഥാന­മാ­ന­ങ്ങള്‍ക്ക് വേണ്ടി ഒരി­ക്കലും മുന്നോ­ട്ടു­വ­രാതെ, അണി­യ­റ­യില്‍ മാത്രം നിന്നു­കൊണ്ട്എല്ലാവിധ പ്രോത്സാ­ഹ­ന­ങ്ങ­ളും, സഹായ സഹ­ക­ര­ണ­ങ്ങളുംഎല്ലാ­യ്‌പ്പോഴും നിര്‍ബാധം നല്‍കി­ക്കൊ­ണ്ടി­രി­ക്കുന്ന റോഷന്റെ ഒപ്പം ഒരു നല്ല­കൂട്ടംസുഹൃ­ത്തു­ക്ക­ളു­മു­ണ്ട്. ഫോമ­യുടെ നേതൃത്വ നിര­യി­ലേക്ക് റോഷന്‍ എത്തി­പ്പെ­ടാന്‍ വളരെവൈകി­യെന്ന് അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് ജ്യോതിഷ് നായ­രും, സെക്ര­ട്ടറി പ്രമോദ്മാഞ്ഞാ­ലിയുംഅഭി­പ്രാ­യ­പ്പെ­ട്ടു. പത്ത­നം­തിട്ട ഓമ­ല്ലൂര്‍സ്വദേ­ശി­യായറോഷന്റെ ഭാര്യ റോസ്‌ലിന്‍ ജോണ്‍ മകന്‍ ഷോണ്‍, മകള്‍ ഷെറിന്‍ എന്നി­വരുംസംഘ­ടനാ പ്രവര്‍ത്ത­ന­ങ്ങളെ പിന്തു­ണ­ക്കു­ന്നു­ണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.