You are Here : Home / USA News

എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓപ് ന്യൂജേഴ്‌സിയുടെ ലോകപ്രാര്‍ത്ഥനാദിനം

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Thursday, February 25, 2016 03:40 hrs UTC

ന്യൂജേഴ്‌സി: എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പ് ഓപ് ന്യൂജേഴ്‌സിയുടെ നേതൃത്വത്തില്‍ ലോകപ്രാര്‍ത്ഥനാദിനം മാര്‍ച്ച് 12 ന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5 മണിവരെ ന്യൂജേഴ്‌സി മിസഡ്‌ലാന്‍ഡ് പാര്‍ക്കിലെ സെന്റ് സ്റ്റീഫന്‍സ് മലങ്കര ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ആചരിക്കുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള, വിവിധ പാരമ്പര്യങ്ങളില്‍ പെട്ട ക്രിസ്തീയ വനിതകള്‍ എല്ലാവര്‍ഷവും ഒരു പ്രത്യേകദിനം ലോക പ്രാര്‍ത്ഥനാദിനമായി തെരഞ്ഞെടുത്തിരിക്കുകയാണ്. വിവിധരാജ്യങ്ങളിലിരുന്നു കൊണ്ട് അവര്‍ പ്രാര്‍ത്ഥനയില്‍ ഒന്നാകുന്നു. 170-ഓളം രാജ്യങ്ങളിലും മേഖലകളിലും നിന്നുള്ള വനിതകളാണ് ഈ പ്രസ്ഥാനത്തിന് തുടക്കമിട്ടത്. പ്രാര്‍ത്ഥനയും പ്രവൃത്തിയും വളരെ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇവയ്ക്ക് ലോകത്തില്‍ വളരെ സ്വാധീനം ചെലുത്താനാവുമെന്നും ലോകപ്രാര്‍ത്ഥനാദിനം ഓര്‍മ്മിപ്പിക്കുന്നു. വി.മാര്‍ക്കോസിന്റെ സുവിശേഷം 10-#ാ#ം അധ്യായം 14,15 വാക്യങ്ങളാണ് ഇത്തവണത്തെ ചിന്താവിഷയം. (''ശിശുക്കള്‍ എന്റെ അടുക്കല്‍ വരാന്‍ അനുവദിക്കുവിന്‍, അവരെ തടയേണ്ട, എന്തെന്നാല്‍ ദൈവരാജ്യം അവരുടേതാണ്. സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ശിശുവിനെപ്പോലെ ദൈവരാജ്യം സ്വീകരിക്കാത്ത ആരും അതില്‍ പ്രവേശിക്കുകയില്ല. ക്യൂബയെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രാര്‍ത്ഥനകള്‍. ഇന്ത്യയിലെ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നുള്ള റവ.ഡോ.പി.സി.തോമസ് ആണ് മുഖ്യപ്രഭാഷകന്‍. മിസിസ് ഡാര്‍ലി ജേക്കബ്(കൊച്ചമ്മ) ബൈബിള്‍ ക്ലാസെടുക്കും. ഫെലോഷിപ്പ് ചെയര്‍മാനും ക്വയര്‍ ഡയറക്ടറുമായ റവ.ഡോ.ജേക്കബ് ഡേവിഡ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. ഫെലോഷിപ്പ് പ്രസിഡന്റ് ഫാ.സണ്ണി ജോസപും സെക്രട്ടരി ഡോ.സോഫി വില്‍സനും ഏവരെയും ഈ പ്രാര്‍ത്ഥനാദിനശുശ്രൂഷകളിലേക്ക് സ്വാഗതം ചെയ്തു. വിവരങ്ങള്‍ക്ക് : ഫാ.സണ്ണി ജോസഫ് 718-608-5583 ഡോ.SOPHY WILSON 848-250-5992 ട്രഷറര്‍:ഷൈജാ ജോര്‍ജ് 973-272-3666 ചെയര്‍മാന്‍: റവ.ഡോ.ജേക്കബ് ഡേവിഡ് 732-425-8002 വൈസ് പ്രസിഡന്റ്: ഫാ.ജേക്കബ് ക്രിസ്റ്റി 281-904-6622 വെബ്‌സൈറ്റ് : www.njchristian.orgemail group:njchristian@googlegroups.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.