You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ പള്ളി­യില്‍ നോമ്പുകാല ജീവിത നവീകരണ ധ്യാനം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, February 26, 2016 03:25 hrs UTC

ഷിക്കാഗോ: കഴിഞ്ഞ 16 വര്‍ഷമായി അമേരിക്കന്‍ മലയാളികളുടെ ആത്മീയ ജീവിതത്തില്‍ പുത്തനുണര്‍വ്വും, ആത്മീയ അഭിഷേകവും പകര്‍ന്നുകൊണ്ടിരിക്കുന്ന ക്യൂന്‍മേരി മിനിസ്ട്രിയുടെ നേതൃത്വത്തില്‍ വലിയ നോമ്പിനോടനുബന്ധിച്ച് മാര്‍ച്ച് മാസം 3,4,5,6 (വ്യാ­ഴം, വെള്ളി, ശനി, ഞായ­ര്‍) തീയ­തി­ക­ളില്‍ സെന്റ് മേരീസ് സീറോ മല­ബാര്‍ പള്ളി­യില്‍ വച്ചു ജീവിത നവീ­ക­രണ പെസ­ഹാ­ധ്യാനം നട­ത്ത­പ്പെ­ടു­ന്നു. ക്രിസ്തുവിന്റെ പീഡാസഹനത്തെകുറിച്ച് ധ്യാനിക്കുന്ന വലിയ നോമ്പിന്റെ അവസരത്തില്‍ ദൈവരാജ്യത്തെകുറിച്ചും, ദൈവത്തിന്റെ കരുണയെകുറിച്ചും, കരുണയുടെ വര്‍ഷത്തിന്റെ ലക്ഷ്യത്തെകുറിച്ചും പങ്കുവയ്ക്കുന്ന ഈ ധ്യാനത്തിന് നേതൃത്വം നല്‍കുന്നത് ദൈവം വരദാനങ്ങളാല്‍ ഏറെ അത്ഭുതകരമായി അനുഗ്രഹിച്ച് ഉയര്‍ത്തിയ പ്രശസ്ത വചനപ്രഘോഷകരായ റവ:ഫാ.ഷാജി തുമ്പേചിറയില്‍, ബ്രദര്‍: ജയിംസ്­കുട്ടി ചമ്പക്കുളം, ബ്രദര്‍: പി.ഡി. ഡോമിനിക്ക്, ബ്രദര്‍: ശാന്തിമോന്‍ ജേക്കബ്ബ് എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കുക. അനുഗ്രഹീത ഗാനശുശ്രൂഷകള്‍ ബ്രദര്‍: മാര്‍ട്ടിന്‍ മഞ്ഞപ്പറ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. യുവ­ജ­ന­ധ്യാ­ന­ത്തിന് സിസ്റ്റര്‍ റാണി മാത്യൂ­സും, കുട്ടി­ക­ളുടെ ധ്യാന­ത്തിന് സിസ്റ്റര്‍ ആഗ്‌നസും നേതൃത്വം നല്‍കും. നാലുദിവസങ്ങളിലായി നടത്തപ്പെടുന്ന ഈ പെസഹാധ്യാനം മാര്‍ച്ച് മൂന്നാം തീയതി വ്യാഴാഴ്ച വൈകിട്ട് 5.30 മുതല്‍ 9.30 വരേ­യും, നാലാം തീയതി വെള്ളി­യാഴ്ച ഉച്ച­ക­ഴിഞ്ഞ് 2 മണി­മു­തല്‍ വൈകിട്ട് 9 മണി വരേ­യും, അഞ്ചാം തീയതി രാവിലെ 9.30 മുതല്‍ വൈകിട്ട് 8 മണി വരേ­യും, ആറാം തീയതി ഞായ­റാഴ്ച രാവിലെ 9.30 മുതല്‍ വൈകു­ന്നേരം 5 മണി വരേ­യു­മാണ് മുതിര്‍ന്ന­വര്‍ക്ക് ധ്യാനം. യുവ­ജ­ന­ങ്ങള്‍ക്കും കുട്ടി­കള്‍ക്കും മാര്‍ച്ച് അഞ്ചാം തീയതി ശനി­യാഴ്ച രാവിലെ 9 മുതല്‍ വൈകു­ന്നേരം 5 മണി­വരെയും, ആറാം തീയതി ഞായ­റാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരേ­യു­മാണ് ധ്യാനം. കരു­ണ­യുടെ ഈവര്‍ഷ­ത്തില്‍ വലിയ നോമ്പുകാ­ല­ത്തില്‍ കുടുംബ സമേതം ധ്യാന­ത്തില്‍ പങ്കു­ചേര്‍ന്ന് പ്രബു­ദ്ധ­രായി ആത്മ­പ­രി­വര്‍ത്തനം നേടു­വാനും വിശ്വാ­സ­ത്തിന്റെ ആഴ­ങ്ങ­ളി­ലേക്ക് വള­രു­വാനുംദൈവവചനത്താല്‍ പ്രബുദ്ധരായി ആത്മ പരിവര്‍ത്തനം നേടുവാനും, വിശ്വാസത്തിന്റെ ആഴങ്ങളിലേയ്ക്ക് വളരുവാനും, സൗഖ്യത്തിന്റെ കൃപയിലേയ്ക്ക് കടന്നുവരുവാനും സഭാ വ്യത്യാസഭേദമെന്യേ ഏവരെയും ഇട­വക വികാരി ഫാ. തോമസ് മുള­വ­നാല്‍, അസി­സ്റ്റന്റ് വികാരി റവ.­ഫാ. ജോസ് ചിറ­പ്പു­റ­ത്ത് എന്നി­വര്‍ ഈശോ­യുടെ നാമ­ത്തില്‍ ക്ഷണി­ക്കു­ന്നു. ധ്യാന ദിവ­സ­ങ്ങ­ളില്‍ പ്രത്യേ­ക­മായി രോഗ­ശാന്തി പ്രാര്‍ത്ഥ­ന­യും, ആന്ത­രീക സൗഖ്യ­പ്രാര്‍ത്ഥ­ന­യും, പരി­ശു­ദ്ധാ­ത്മാ­ഭി­ഷേക പ്രാര്‍ത്ഥ­ന­യും, കുടും­ബ­ന­വീ­ക­രണ പ്രാര്‍ത്ഥ­നയും ഉണ്ടാ­യി­രി­ക്കു­ന്ന­താണ്. കൂടു­തല്‍ വിവ­ര­ങ്ങള്‍ക്ക് ഫാ. തോമസ് മുഴ­വ­നാല്‍ (വി­കാ­രി) 310 709 5111, ഫാ. ജോസ് ചിറ­പ്പു­റത്ത് (അ­സി­സ്റ്റന്റ് വികാ­രി) 872 305 1345, സാബു മഠ­ത്തി­പ്പ­റ­മ്പില്‍ (847 276 7354). വെബ്: www.mariantvworld.org, www.queenmaryministryusa.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.