You are Here : Home / USA News

നാമം എക്‌­സലന്‍സ് അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Saturday, February 27, 2016 02:59 hrs UTC

ന്യുജേഴ്‌സി: ന്യുജേഴ്‌സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ മാര്‍ച്ച് 19 ­-നു വൈകുന്നേരം സംഘടിപ്പിച്ചിരിക്കുന്ന എക്‌­സലന്‍സ് അവാര്‍ഡ് നൈറ്റ് വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് കണ്‍വീനര്‍ സജിത്ത് കുമാര്‍ അറിയിച്ചു . വിവിധ പ്രവര്‍ത്തന മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചു വിജയം കൈവരിക്കുകയും, മികച്ച സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെ നാമം എക്‌­സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കും. അവാര്‍ഡിനായി തിരഞ്ഞെടുത്തവരെ വിദഗ്ധ ജൂറി ഉടന്‍ പ്രഖ്യാപിക്കും. ഉന്നത വ്യക്തികളും, സംഘടനാ നേതാക്കളും, സാമൂഹ്യ സാംസ്­കാരിക മാധ്യമ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്ന എക്‌­സലന്‍സ് അവാര്‍ഡ് നിശയില്‍ പ്രമുഖ ഇന്ത്യന്‍ ­അമേരിക്കന്‍ സ്റ്റാന്റ് അപ്പ് കൊമേഡിയന്‍ രാജീവ് സത്യാല്‍ അവതരിപ്പിക്കുന്ന ഹാസ്യ പരിപാടി ഉണ്ടാകും. നിറപ്പകിട്ടാര്‍ന്ന വേദിയില്‍ വിഖ്യാത കൊമേഡിയന്‍ റസ്സല്‍ പീറ്റേഴ്‌സിന്റെ അഭിനന്ദനം ഏറ്റുവാങ്ങിയിട്ടുള്ള രാജീവ് സത്യാലിന്റെ ഹാസ്യ പരിപാടി ചടങ്ങിന്റെ ഒരു പ്രധാന ആകര്‍ഷണമായിരിക്കും. സംഗീത നൃത്ത പരിപാടികള്‍ ചാരുതപകരുന്ന അവാര്‍ഡ്­ നിശയുടെ പ്രവേശനത്തിനുള്ള ടിക്കറ്റ്­ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു . വിവരങ്ങള്‍ക്കും ടിക്കറ്റിനും ബന്ധപെടുക : ഡോ. ഗീതേഷ് തമ്പി (പ്രസിഡന്റ്­), വിനീത നായര്‍(വൈസ് പ്രസിഡന്റ്­), പ്രേം നാരായണ്‍ ( കോ­കണ്‍വീനര്‍), അജിത്­ പ്രഭാകര്‍ (സെക്രട്ടറി), ആഷ വിജയ്­ (ട്രഷറര്‍), അപര്‍ണ അജിത്­ കണ്ണന്‍ (ജോയിന്റ് ട്രഷറര്‍), ഡോ. ഗോപിനഥാന്‍ നായര്‍, സജിത്ത് ഗോപിനാഥ് ,സഞ്ജീവ് കുമാര്‍, രാജേഷ്­ രാമചന്ദ്രന്‍, മാലിനി നായര്‍,വിദ്യ രാജേഷ്­, മായ മെനോന്‍, സുനില്‍ രവിന്ദ്രന്‍ ,ഉഷ അജി­ത്­.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.