You are Here : Home / USA News

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Story Dated: Saturday, February 27, 2016 03:06 hrs UTC

ന്യൂയോര്‍ക്ക്­: 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നുതായി കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2016 ­18 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്­മവും സുതാര്യവുമായിരിക്കുന്നതിനായി ഒരു മൂന്നംഗ തിരഞ്ഞെടുപ്പു കമ്മീഷനെ 2016 മാര്‍ച്ച്­ 26 ­ന്­ നടന്ന ബോര്‍ഡ്­ ഓഫ്­ ട്രസ്റ്റീ യോഗത്തില്‍ തിരഞ്ഞെടുത്തതായി ട്രസ്റ്റീബോര്‍ഡ്­ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍ അറിയിച്ചു. ഇലക്­ഷന്‍ കമ്മിറ്റി ചെയര്‍മാനായി ഫ്‌­ളോറിഡയില്‍ നിന്നുള്ള ട്രസ്റ്റീ ബോര്‍ഡ്­ വൈസ് ചെയര്‍മാന്‍ കുടിയായ ജോര്‍ജി വര്‍ഗീസ്‌നെയും മെംബേര്‍സ് ആയി ന്യൂയോര്‍ക്കില്‍ നിന്നുള്ള മുന്‍ ഫൊക്കാന സെക്രട്ടറി കുടി യായ ടെറന്‍സണ്‍ തോമസ്­, ട്രസ്റ്റീ ബോര്‍ഡ്‌­മെംബേര്‍ ആയ വിപിന്‍ രാജിനെയും ഐകകണ്‌­ഠ്യേന തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായി എല്ലാ അംഗ സംഘടനകളും അവരവരുടെ അംഗത്വം പുതുക്കുന്നതോടൊപ്പം, അവരുടെ മെംബര്‍ഷിപ്പ്­ ലിസ്റ്റും അതനുസരിച്ചുള്ള ഡെലിഗേറ്റ്‌­സിന്റെ ലിസ്റ്റും എത്രയും വേഗം അയച്ചു തരണമെന്ന്­ ഇലക്­ഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. നിയമപ്രകാരമുള്ള ദിവസത്തിനുള്ളില്‍ ലഭിക്കുന്ന അംഗ സംഘടനകളിലെ ഡെലിഗേറ്റുകള്‍ക്കു മാത്രമേ ജനറല്‍ കൗണ്‍സിലില്‍ പ്രവേശനമുണ്ടായിരിക്കുകയുള്ളൂ. ഫൊക്കാനഎക്‌­സിക്യൂട്ടീവ്­കമ്മിറ്റിയിലേക്കും, നാഷണല്‍ കമ്മിറ്റിയിലേക്കും ബോര്‍ഡ്­ ഓഫ്­ ട്രസ്റ്റീയിലേക്കും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം നിയമാവലി അനുസരിച്ച്­ സ്ഥാനാര്‍ത്ഥി പട്ടികകള്‍ അയക്കുവാനും അവസരങ്ങളുണ്ട്­. 2016 ജൂലൈ 1 മുതല്‍ 4 വരെ കാനഡയിലെ ടൊറന്റോയില്‍ വെച്ച്­ നടത്തുന്ന ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷനില്‍ ആണ് ഈ ഇലക്ഷന്‍ നടക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.