You are Here : Home / USA News

ജ്യോതിഷ് നായർ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടണിന്റെ സാരഥി.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, February 27, 2016 04:30 hrs UTC

സിയാറ്റിൽ: അമേരിക്കയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പ്പാദിപ്പിക്കുന്ന സംസ്ഥാനവും, സ്റ്റാർബക്ക്സ് എന്ന കോഫീ ഹൗസ് ചെയിനിന്റെ ഉത്ഭവസ്ഥാനവുമായ സ്റ്റേറ്റ് ഓഫ് വാഷിംഗ്ടണിൽ, സിയാറ്റിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള അസോസിയേഷൻ ഓഫ് വാഷിങ്ങ്ടൺ (KAW) എന്ന മലയാളീ സാംസ്കാരിക സംഘടനയുടെ ഈ വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ജനുവരി പത്തിന് നടന്നു. കഴിഞ്ഞ 25 വർഷങ്ങളായി വാഷിങ്ങ്ടൺ മലയാളികളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സംഘടന ആണു കെ എ ഡബ്ല്യൂ. 1990-ൽ സ്ഥാപിതമായ കെ എ ഡബ്ല്യൂ, ഇപ്പോൾ അഞ്ഞൂറിലധികം മലയാളി കുടുംബങ്ങളുടെ കൂട്ടായ്മയിലൂടെ 25 വർഷങ്ങളുടെ രജത ജൂബിലി പ്രഭയിൽ തിളങ്ങി നിൽക്കുകയാണ്. ഫെബ്രുവരി 20-നു നടന്ന ജനറൽ ബോഡി സമ്മേളനത്തിൽ 2016-ലെ സംഘടനാ ഭാരവാഹികൾ സ്ഥാനമേറ്റു. മുൻ പ്രസിഡന്റായിരുന്ന സന്തോഷ് നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക ജനറൽ ബോഡി മീറ്റിംഗിലാണ് ഭരണമാറ്റ പ്രക്രിയകൾ നടന്നത്. സന്തോഷ് നായരുടെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടികൾ ആരംഭച്ചത്. തിരഞ്ഞെടുപ്പു കമ്മീഷ്ണർമാരായിരുന്ന, മധു കങ്ങര, തോമസ്‌ മുടിയൻകാവിൽ, പോൾ ജോൺ (റോഷൻ) എന്നിവരുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ശേഷം, പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജ്യോതിഷ് നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ വേദിയിലേക്ക് ക്ഷണിച്ചു. തുടർന്ന് നിയുക്ത പ്രസിഡന്റ് തന്റെ ആദ്യ പ്രസംഗത്തിൽ, കൂടുതൽ സുതാര്യതയോടെ താൻ പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്നുവെന്നും, സംഘടനയുടെ മെമ്പർഷിപ്പു കൊണ്ട് ലോക്കൽ ബിസിനസ്സുകളിൽ നിന്നും ലഭിക്കുന്ന ഡിസ്ക്കൗണ്ഡിനെ കുറിച്ചും സംസാരിച്ചു. യുവാക്കൾക്ക് മുൻഗണന കൊടുത്തു കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയിൽ, വിവിധ മേഖലകളിൽ തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചു കഴിവ് തെളിയിച്ചവരാണ്. ജ്യോതിഷ് നായർ (പ്രസിഡൻറ്റ് ) നേത്രുത്വം നൽകുന്ന ഈ പതിന്നാലംഗ കമ്മിറ്റിയിൽ ജയശ്രീ നാരായണൻ (വൈസ് പ്രസിഡൻറ്റ് ), പ്രമോദ് മാഞ്ഞാലി (സെക്രട്ടറി), ഹരിപ്രസാദ് (ട്രഷറർ), രാജേഷ്‌ നാനൂ (ജോയിൻറ്റ് സെക്രട്ടറി), സന്തോഷ്‌ നായർ (എക്സ് ഒഫിഷ്യൊ), അജിത്‌ കൊത്താരമത്ത്, ദേവിന ബാലഗോപാൽ , ദിവ്യ ഗോപാലകൃഷ്ണൻ , ജോ ജേക്കബ്‌ തോമസ്‌, PM മാത്യു, സന്തോഷ്‌ പിട്ടൻ നാരായണൻ, രേഷ്മ മഡുരി, ഗായത്രി രാജ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.