ന്യൂയോർക്ക്∙ നോർത്ത് അമേരിക്ക– യൂറോപ്പ് ഭദ്രാസന ദിനാചരണം മാർച്ച് 6 ന് മാർത്തോമ ഇടവകകളിൽ വിവിധ പരിപാടികളോടെ നടത്തപ്പെടും. ഭദ്രാസന പ്രവർത്തനങ്ങളിൽ ഇടവക ജനങ്ങളുടെ പങ്കാളിത്വത്തെക്കുറിച്ചു ബോധവൽക്കരണം നടത്തുന്നതിനും ഭദ്രാസന ദൈനംദിന പ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപീക്കുന്നതിനുമാണ് മാർച്ച് 6 ഞായർ പ്രത്യേകമായി വേർതിരിച്ചിരിക്കുന്നത്. പുൾപിറ്റ് ചെയ്ഞ്ചുമായി ഇടവക വികാരിമാർ മറ്റ് ഇടവകകളിൽ സന്ദർശിക്കുകയും ഭദ്രാസന പ്രവർത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും ചെയ്യും. ഭദ്രാസന ദിനത്തോടനുബന്ധിച്ചു പ്രത്യേകം തയ്യാറാക്കിയ പ്രാർഥനകളാണ് ശുശ്രൂഷാ മധ്യേ ഉപയോഗിക്കുക. നോർത്ത് അമേരിക്കയിലെ മുഴുവൻ ഇടവക ജനങ്ങളും ഭദ്രാസന ദിനത്തോടനുബന്ധിച്ചു ക്രമീകരിക്കുന്ന ശുശ്രൂഷകളിൽ പ്രാർഥനപൂർവ്വം വന്ന് സംബന്ധിക്കണമെന്ന് ഭദ്രാസന എപ്പിസ്കോപ്പാ പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments