ന്യൂയോർക്ക്∙ ഷിക്കാഗോ രൂപതാ ക്നാനായ റീജിയന്റെ കീഴിൽ നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ന്യൂയോർക്കിലെ സെന്റ് സ്റ്റീഫൻ ക്നാനായ കത്തോലിക്ക ദേവാലയത്തിൽ ഏപ്രിൽ 29, 30 മെയ് 1 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നു. ക്നാനായ റീജിൻ ഫാമിലി കമ്മിഷന്റെ ചെയർമാൻ ടോണി ജോൺ വുല്ലാപളളിയുടെ നേതൃത്വത്തിലാണ് വിവാഹ ഒരുക്ക സെമിനാർ ക്രമീകരിച്ചിരിക്കുന്നത്. ഏപ്രിൽ 29 തീയതി വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്നു. വിവാഹ ഒരക്ക സെമിനാറിൽ പങ്കെടുക്കുവാൻ താല്പര്യമുളളവർ മുൻ കൂട്ടി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: ഫോറോനാ വികാരി ഫാ. ജോസ് തറയ്ക്കൽ : 847 322 9503 പിആർഒ സാബു തടിപ്പുഴ: 917 843 4762
വാർത്ത∙ സബു തോമസ്
Comments