ഫ്രാന്‍സിസ് തടത്തില്‍
ന്യൂജേഴ്സി: കേരളത്തിലെ പ്രമുഖ മലയാള സംഗീത ബാന്‍ഡുകളില്‍ ഒന്നായ തൈക്കൂടം ബ്രിഡ്ജ് ന്യൂജേഴ്സിയില്‍ പ്രഥമ പരിപാടി അവതരിപ്പിക്കുന്നു. മലയാളി അസോസിയേഷന് ഓഫ് ന്യൂജേഴ്സി (മഞ്ച്) യുടെയും ഇവന്റ്സ് ക്യാറ്റിന്റെയും ആഭിമുഖ്യത്തിലാണ് തൈക്കൂടം ബ്രിഡ്ജ് അമേരിക്കയില്‍ പ്രഥമ പ്രദര്‍ശനം നടത്തുന്നത്. മെയ് 29 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ന്യൂജേഴ്സി പാരമസിലുള്ള പാരാമസ് കാതലിക് ഹൈസ്കൂളിലാണ് തൈക്കൂടം ബ്രിഡ്ജിന്റെ അമേരിക്കയിലെ പ്രഥമ ഷോ നടക്കുന്നത്. പ്രവേശനം പാസ് മൂലമായിരിക്കും. കേരളത്തിലെ യുവജനങ്ങളെ സംഗീതശൃംഘത്തിന്റെ നെറുകയിലെത്തിച്ച തൈക്കൂടം ബ്രിഡ്ജ് മലയാളത്തില്‍ അറിയപ്പെടുന്ന പോപ്പുലര്‍ ഹിപ് ഹോപ് ബ്രാന്‍ഡാണ്. ലോകമെമ്പാടും ഷോകള്‍ നടത്തിവരുന്ന തൈക്കൂടം ബ്രിഡ്ജ് കേരളത്തില്‍ നിരവധി സ്റ്റേജുകളില്‍ വിജയകരമായി ഷോകള്‍ നടത്തിയശേഷമാണ് അമേരിക്കയില്‍ എത്തുന്നത്. അമേരിക്കയില്‍ ആദ്യമായി എത്തുന്ന തൈക്കൂടം ബ്രിഡ്ജ് ഷോ കാണുവാന്‍ നൂറുകണക്കിന് അമേരിക്കന്‍ യുവമലയാളികളാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മഴവില്‍ മനോരമയിലൂടെയും കപ്പാ ടിവിയില്‍ മ്യൂസിക് മോജോയിലൂടെയും ഏറെ പ്രശസ്തി നേടിയ തൈക്കൂടം ബ്രിഡ്ജ് യുവജനങ്ങള്‍ക്ക് ഒരു ഹരമായി മാറിയിരിക്കുകയാണ്. കേരളത്തിലെ എല്ലാ ഷോകളിലും നിറഞ്ഞ സദസുകളില്‍ കൈയടി നേടിയ ഈ പ്രശസ്ത ബ്രാന്‍ഡ് വിദേശ സദസുകളിലും ഏറെ പ്രശസ്തി നേടുന്നു. കസിന്‍സായ ഗോവിന്ദ മേനോനും സിദ്ദാര്‍ത്ഥ മേനോനും രൂപകല്പന ചെയ്ത ഈ ബാന്‍ഡ് മെലഡി, റോക്ക് മ്യൂസിക്, റീമിക്സ് തുടങ്ങിയ ആധുനിക സംഗീത ലോകത്തെ പടവുകളിലേക്ക് ആസ്വാദകരെ ആനയിക്കുന്നു. പഴയകാല സിനിമാഗാനങ്ങളുടെ റീമിക്സ് അതിന്റെ പാരമ്പര്യമോ ലാളിത്യമോ ഒറിജിനാലിറ്റിയോ നഷ്ടപ്പെടാതെ കൂടുതല്‍ ഇമ്പമാര്‍ന്ന സംഗീതത്തോടെ വരികളെ മികവുറ്റതാക്കുന്നു. ബോളിവുഡ്, ഹോളിവുഡ്, വെസ്റ്റേണ്‍-ഈസ്റ്റേണ്‍ സംഗീതങ്ങളുടെ സമന്വയമാണ് മൂന്നു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീത നിശ. കപ്പാ ടിവിയിലെ മ്യൂസിക്കല്‍ ഷോ ആയ മ്യൂസിക് മോജോ കോംപോസിഷന്‍ ആയ ഫിഷ് റോക്ക് പിന്നീട് യുട്യൂബ് തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ ഏറെ പ്രശസ്തി നേടിയിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് മ്യൂസിക് മോജോയുടെ ഫിഷ് റോക്ക് കോംപോസിഷന്‍ യുട്യൂബില്‍ ഫോളോവേഴ്സ് ആയുള്ളത്. ഇതിലേറെയും അമേരിക്കന്‍-യൂറോപ്യന്‍ പ്രവാസി മലയാളികളാണെന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ തൈക്കൂടം ബ്രിഡ്ജ് ബാന്‍ഡിന്റെ അമേരിക്കയിലെ പ്രഥമ ഷോയില്‍ പരാമസ് കാതലിക് ഹൈസ്കൂള്‍ ഓഡിറ്റോറിയം കവിഞ്ഞൊഴുകും എന്ന കാര്യത്തില്‍ സംശയമില്ല. ടിക്കറ്റ് റിലീസ് ആകുന്നതിനുമുമ്പുതന്നെ നൂറുകണക്കിന് ബുക്കിംഗ് ആരംഭിച്ചതായി മഞ്ച് ഭാരവാഹികള്‍ പറഞ്ഞു. ഏവരെയും വിസ്മയിപ്പിക്കുന്ന സംഗീത മാസ്മര ലോകത്തേക്ക് ആസ്വാദകരെ ആനയിക്കുന്ന സംഗീതസന്ധ്യ ട്രൈസ്റ്റേറ്റിലെ എല്ലാ സംഗീത ആസ്വാദകര്‍ക്കും മറക്കാനാവാത്ത അനുഭവമായിരിക്കും. സംഗീതപ്രേമികളെ ആനന്ദനിര്‍വൃതിയുടെ വിഹായസിലേക്ക് എത്തിക്കുന്ന ഈ സംഗീതപരിപാടി മറക്കാതെ കാണമെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി അഭ്യര്‍ത്ഥിച്ചു. തൈക്കൂടം ബ്രിഡ്ജിന്റെ മുഖ്യധാരാ കലാകാരന്മാര്, ഗായകര്‍, ഓര്‍ക്കസ്ട്ര അംഗങ്ങള്‍ എന്നിവരെല്ലാം ഈ ബാന്‍ഡിന്റെ യുഎസ് ടൂറില്‍ പങ്കെടുക്കുന്നുണ്ടെന്നതാണ് ഈ സംഗീതപരിപാടിയുടെ പ്രത്യേകത. അതുകൊണ്ടുതന്നെ എല്ലാവരും ഈ പരിപാടി മറക്കാതെ കാണണമെന്ന് മഞ്ച് ഭാരവാഹികള്‍ പറഞ്ഞു. ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുവാന്‍ താഴെപ്പറയുന്ന മഞ്ചിന്റെ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് മഞ്ച് പ്രസിഡന്റ് സജിമോന്‍ ആന്റണി അറിയിച്ചു. ടിക്കറ്റ് നിരക്കുകള്‍ സിംഗിള്‍ - 40 ഡോളര്‍, ഫാമിലി (4 പേര്) - 150 ഡോളര്‍, വിഐപി - 100 ഡോളര്‍, വിവിഐപി (2 പേര്) - 250 ഡോളര്‍ സ്പോണ്‍സര്‍ഷിപ്പുകള്‍ക്ക് ബന്ധപ്പെടുക: സജിമോന്‍ ആന്റണി (പ്രസിഡന്റ്, മഞ്ച്): 8624382361 ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക 1. Sajimon Antony (President) Ph: 862-438-2361 2. Oommen Chacko (Vice President) Ph: 973-768-7997 3. Suja jose (Secretary) Ph: 973-632-1172 4. Pinto Chacko (Treasurer) Ph: 973-337-7238 5. Renjit Pillai (Joint Secretary) Ph: 201-294-6368 6. Manju J Pulickal (Joint Treasurer) Ph: 973-943-2353 7. Shaji Varghese (B.O.T) Ph: 862-812-4371 8. Shiny Raju (Cultural Coordinator) Ph: 973-243-9879 9. Maria Thottukadavil (Womens Forum Coordinator) Ph: 973-699-7825 10. Manoj Vattapillil (Charity Coordinator) Ph: 973-609-3504 11. Joseph Antony (Youth Coordinator) Ph: 973-932-9918
Comments