ചിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്തതായി ഫോറം ചെയര്മാന് സുനിതാ നായര്‍ അറിയിച്ചു. വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കെ.എച്ച്.എന്‍.എയുടെ എല്ലാ മേഖലകളിലും ഊര്‍ജ്ജിതപ്പെടുത്തുവാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഫോറം കോര്‍ഡിനേറ്റര്‍ സ്മിതാ ഹരിദാസ് പറഞ്ഞു. പ്രധാനമായും പ്രീ മാരിറ്റല്‍ ആന്‍ഡ് പോസ്റ്റ് മാരിറ്റല്‍ കൗണ്‍സിലിംഗ്. ആതുരസേവനരംഗത്തും അതുപോലെ തന്നെ സാമൂഹ്യ-സാംസ്കാരിക രംഗത്തും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നതും കെ.എച്ച്.എന്‍.എയുടെ തുടക്കം മുതല്‍ സജീവ പ്രവര്‍ത്തകയുമായ ഡോ. സതി നായരായിരിക്കും കൗണ്‍സിലിംഗിന് നേതൃത്വം നല്‍കുക. കൂടാതെ ഒരു മാട്രിമോണിയല്‍ വെബ്സൈറ്റ്, കുട്ടികള്‍ക്കായുള്ള ഹിന്ദുമത പഠന ക്ലാസ്, അതുപോലെ തന്നെ വിമന്‍സ് ഫോറത്തിന്റെ വിപുലമായ ഒരു ദേശീയ സമ്മേളനം വിവിധ പരിപാടികളോടുകൂടി ഈവര്‍ഷം ചിക്കാഗോയില്‍ വച്ചു നടത്താനും തീരുമാനിച്ചു. അഞ്ജനാ കൃഷ്ണന്, ലതാ ഉണ്ണി, സുജാ പിള്ള, രൂപാ കൃഷ്ണന്, ബിന്ദു പണിക്കര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. സതീശന് നായര്‍ അറിയിച്ചതാണിത്.
Comments