You are Here : Home / USA News

ഗോപിയോ ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, July 08, 2017 08:22 hrs UTC

ഷിക്കാഗോ: ഇരുപത്തിനാല് രാജ്യങ്ങളിലായി പടര്‍ന്നുകിടക്കുന്ന വിദേശ ഇന്ത്യക്കാരുടെ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്റെ (ഗോപിയോ) ഷിക്കാഗോ ചാപ്റ്ററിന് പുതിയ നേതൃത്വം നിലവില്‍ വന്നു. വെസ്റ്റിംഗ്ഹൗസ് കോര്‍പ്പറേഷന്‍ ഡിവിഷണല്‍ ഡയറക്ടറും, ഗോപിയോ ഷിക്കാഗോയുടെ മുന്‍ പ്രസിഡന്റും, അമേരിക്കയിലെ വിവിധ സാമൂഹിക-സാംസ്കാരിക, സമുദായ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിവരുന്ന ഗ്ലാഡ്‌സണ്‍ വര്‍ഗീസ് ആണ് ചെയര്‍മാന്‍. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്റെ (എഫ്.ഐ.എ) മുന്‍ പ്രസിഡന്റും ഷിക്കാഗോ ലയണ്‍സ് ക്ലബ് പ്രസിഡന്റുമായ ഹിനാ ത്രിവേദിയാണ് പുതിയ ചെയര്‍മാന്‍. വ്യവസായ പ്രമുഖനും, പഞ്ചാബി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സാവിന്ദര്‍ സിംഗ് ആണ് വൈസ് പ്രസിഡന്റ്. വിന്‍ട്രസ്റ്റ് ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റ് സെയ്ദ് ഹുസാനി (ട്രഷറര്‍), വിക്രാന്ത് സിംഗ് (ഹരിയാന)- സെക്രട്ടറി, ഹേമന്ത് ത്രിവേദി (ജോയിന്റ് സെക്രട്ടറി), നമ്പി രാജന്‍ (തമിഴ്‌നാട്)- ജോയിന്റ് ട്രഷറര്‍ എന്നിവരെ ജനറല്‍ബോഡി തെരഞ്ഞെടുത്തു. ഡോ. ഹര്‍ജീന്ദര്‍ സിംഗ്, ഷരണ്‍ വാലിയ, വിനോദ് ചനമേലു, ഈഷാ പട്ടേല്‍, ഹിതേഷ് ഗാന്ധി, ലാടി സിംഗ്,. അന്‍കൂര്‍ ചൗധരി, ദിലാപ് പട്ടേല്‍ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഈവര്‍ഷത്തെ ബിസനസ് കോണ്‍ഫറന്‍സും, ആനുവല്‍ ഗാലയും ഒഹയര്‍ എയര്‍പോര്‍ട്ടിനടുത്തുള്ള ഹയറ്റ് ഹോട്ടലിന്റെ ഗ്രാന്റ് ബാള്‍ റൂമില്‍ വച്ചു സെപ്റ്റംബര്‍ 17-ന് നടത്തുന്നതാണെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. ഇല്ലിനോയിസ് ഗവര്‍ണ്ണര്‍, യു.എസ് കോണ്‍ഗ്രസ് മാന്‍ മാര്‍, കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ, വിവിധ കോര്‍പറേഷന്‍ സി.ഇ.ഒമാര്‍, അമേരിക്കയിലെ ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും. കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങലിലെ കലാപരിപാടികള്‍ സമ്മേളനത്തിനു മാറ്റുകൂട്ടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.