You are Here : Home / USA News

ഓര്‍ലാന്റോ മലയാളി കുടുംബങ്ങള്‍ ഭൂമിയിലെ മാലാഖമാര്‍ക്കൊപ്പം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 11, 2017 11:24 hrs UTC

ഫ്‌ളോറിഡ, ഓര്‍ലാന്റോ: കേരളത്തില്‍ അസംഘിടിത മേഖലകളില്‍ ഉപജീവനത്തിനായി നിരവധി ആളുക്കള്‍ ജോലി ചെയുന്നുണ്ട്. അതിലെ ഒരു വിഭാഗമായ ഭൂമിയിലെ മാലാഖമാര്‍ എന്ന് അറിയപെടുന്ന നഴ്‌സുമാര്‍ തങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുവാനായി ഒരുമിച്ചുകൂടിയിരിക്കുന്നു. ചെയ്യുന്ന ജോലിക്ക് അര്‍ഹമായ വേതനം ലഭിക്കുന്നതിനുവേണ്ടി സമരം ചെയ്യുന്ന ഭൂമിയിലെ മാലാഖമാര്‍ക്കും അതിനു നേതൃത്വം നല്‍കുന്ന യു.എന്‍.എ യുടെ നേതൃത്വത്തിനും ഓര്‍ലാന്റോ സെന്റ് മേരീസ് സിറോ മലബാര്‍ കത്തോലിക്ക ചര്‍ച്ചിന്റെ എല്ലാവിധ പിന്തുണയും ആശംസകളും നേരുന്നു. മുന്നോട്ട് വച്ച കാല്‍ പിന്നോട്ട് പോകാതെ നിങ്ങളുടെ ആവശ്യങ്ങള്‍ നേടി എടുക്കുന്നത് വരെ പൊരുതുക. രാപകല്‍ ഭേദമില്ലാതെ തങ്ങളുടെ മുന്നില്‍ എത്തുന്ന രോഗികള്‍ക്ക് സ്വാന്തനമാകുകയും, പകര്‍ച്ച വ്യാധി പോലുള്ള മാരക രോഗികള്‍ക്ക് ഇടയില്‍ തങ്ങളുടെ ആരോഗ്യനില പോലും വക വെയ്ക്കാതെ അവരെ ശ്രുശൂഷിക്കുന്ന നേഴ്‌സുമാരെ സമരമുഖത്തേക്കു കൊണ്ട് എത്തിച്ച ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളെ നിങ്ങള്‍ക്ക് കാലം മാപ്പ് നല്‍കില്ല. നഴ്‌സിംഗ് മേഖലയില്‍ ജോലി ചെയുന്ന എല്ലാവരും ഒരേ സ്വരത്തില്‍ ആണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. തങ്ങള്‍ ചെയ്യുന്ന ജോലിക്ക് മാന്യമായ ശമ്പളം ലഭിക്കുക എന്നത് ഏതൊരു തൊഴിലാളിയുടെയും അവകാശമാണ്. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്നവര്‍ക്കു ഇന്ന് ലഭിക്കുന്നത് വെറും തുച്ഛമായ ശമ്പളമാണ്. കാലങ്ങളായി തുടരുന്ന ഈ പ്രവണതയ്ക്ക് ഒരു മാറ്റം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഈ സമരം വിജയിക്കുകതന്നെ വേണം. ജനങ്ങളെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്ന സ്വാശ്രയ ആശുപത്രി മാനേജ്‌മെന്റുകള്‍ നേഴ്‌സുമാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുക തന്നെ വേണം.സമരമുഖത്തായിരിക്കുമ്പോള്‍ പോലും തങ്ങളുടെ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ ആരോഗ്യനിലയെ പൂര്‍ണമായി പരിപാലിക്കുകയും, ശുശ്രുക്ഷിക്കുകയും ചെയ്യുന്ന ഇവരുടെ നല്ല മനസിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഇത് കേവലം നഴ്‌സുമാര്‍ മാത്രം നേരിടുന്ന വെല്ലുവിളിയല്ല, മറിച്ചു മറ്റ് സ്വകാര്യമേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികളും നേരിടുന്ന ഒരു പ്രശ്‌നമാണിത്. അസംഘടിതമായിരിക്കുന്ന എല്ലാ തൊഴിലാളി വിഭാഗത്തിനും ഇത് ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിക്കുന്നു..സാമൂഹിക നീതി ഉറപ്പു വരുത്തുക എന്നത് െ്രെകസ്തവ സമൂഹത്തിന്റെ മുഖമുദ്ര ആണ്. വളരെ വികാരഭരിതനായിട്ടാണ് പിഞ്ചു കുട്ടികള്‍ വരെ പ്രതികരിച്ചത് . എന്‍റെ 'അമ്മ നേഴ്‌സ് ആയതുകൊണ്ട് മാത്രമാണ് എനിക്ക് എന്ന് അമേരിക്കയില്‍ എത്തിപ്പെടാന്‍ സാധിച്ചത് എന്ന് കേവലം ഒരു പിഞ്ചു കുട്ടി പറഞ്ഞത് ഏറെ സ്പര്‍ശിച്ചു പോയി . അതുപോലെ വികാരി ഫാ. കുര്യാക്കോസ് വടാന മിനിമം വേദനത്തിനുവേണ്ടി കഷ്ടപെടുന്നവര്‍ക്ക് തന്റെ അജഗണങ്ങളോടൊപ്പം എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു . മാത്യു ആനാലില്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.