ഷിക്കാഗോ: കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കുറുമുള്ളൂര്‍, ചാമക്കാല,കോതനല്ലൂര്‍ ഭാഗത്തുനിന്നും അമേരിക്കയില്‍ കുടിയേറി ഷിക്കാഗോയിലും പ്രാന്തപ്രദേശങ്ങളിലും നിവസിക്കുന്ന പ്രവാസികളുടെയും, കൂടാതെ ഈ പ്രദേശങ്ങളില്‍ നിന്ന് വിവാഹം കഴിക്കപ്പെട്ടവരുടെയും സംഗമമായ മാഞ്ഞൂര്‍ സംഗമം ജൂലൈ മുപ്പത് ഞായറാഴ്ച സ്കോക്കിയിലുള്ള ഡൊണാള്‍ഡ് ലയണ്‍ പാര്‍ക്കില്‍ വെച്ച് ( 7600 N, Kostner Ave.(Kostner and Howard), Skokie,IL 60076) നടത്തപ്പെടുന്നതാണ്. ജന്മനാടിന്റെ ഗൃഹാതുര സ്മരണകള്‍ പങ്കുവെച്ച്, നാട്ടുവിശേഷങ്ങള്‍ കൈമാറി, പരസ്പരം പരിചയം പുതുക്കുവാനുള്ള ഈ അവസരത്തിലേക്ക് എല്ലാ തദ്ദേശവാസികളേയും കുടുംബ സമേതം ഭാരവാഹികള്‍ സാദരം ക്ഷണിക്കുന്നു. രാവിലെ 11.30ന് ആരംഭിക്കുന്ന മാഞ്ഞൂര്‍ സംഗമത്തില്‍ വിവിധ കായിക മത്സരങ്ങളും, രുചിയേറിയ ഭക്ഷണവിഭവങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:ജെയിന് മാക്കില്‍(630) 544 0984,ജോണ്‍ മുറിപ്പറമ്പില്‍(773) 829 1572,ലൂക്കോസ് കല്ലിടിക്കില്‍(847) 368 0774,തോമസ് ഐക്കരപറബില്‍ (847) 677 2850)
Comments