You are Here : Home / USA News

മഞ്ജു വാര്യര്‍ അമേരിക്കയിലേക്ക്

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, July 18, 2017 01:59 hrs UTC

വിവാദങ്ങള്‍ ക്ക് അവധി നല്കി മഞ്ജു വാര്യര്‍ അമേരിക്കയിലേക്ക്. ശനിയാഴ്ച ന്യുയോര്‍ക്കിലെ അവാര്‍ഡ് നിശയിലെ മുഖ്യ ആകര്‍ഷണം മഞ്ജുവിന്റെ സാന്നിദ്ധ്യമായിരിക്കും

 

 

'നാഫാ' അവാര്‍ഡ് നൈറ്റ് ശനിയാഴ്ച: നിവിന്‍ പോളി മികച്ച നടന്‍, മഞ്ചു വാര്യര്‍ മികച്ച നടി; 'മഹേഷിന്റെ പ്രതികാരം' മികച്ച സിനിമ

ന്യൂയോര്‍ക്ക്: ഫ്‌ളവേഴ്‌സ് ടി വിയും, ഫ്രീഡിയ എന്റര്‍ടൈമെന്റ് സംയുക്തമായി നടത്തുന്ന രണ്ടാമത് നോര്‍ത്ത് അമേരിക്കന്‍ ഫിലിം അവാര്‍ഡില്‍ (നാഫാ), യുവജനങ്ങളുടെ ഹരമായ നിവിന്‍ പോളി മികച്ച നടനായും, മലയാളികളുടെ പ്രിയങ്കരിയായ മഞ്ചുവാര്യര്‍ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. 'ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം' 'ആക്ഷന്‍ ഹീറോ ബിജു' എന്നീ സിനിമകളിലെ മികച്ച പ്രകടനം നിവിന്‍ പോളിയെ നല്ല നടനായി തെരഞ്ഞെടുത്തപ്പോള്‍, 'വേട്ട', 'കരിങ്കുന്നം 6 സ്' എന്നീ സിനിമകളിലെ അനായസ അഭിനയം മഞ്ചുവിന് തുണയായി. 'മഹേഷിന്റെ പ്രതികാരം' ആണ് മികച്ച സിനിമ. 'കമ്മട്ടിപ്പാലം' സംവിധാനം ചെയ്ത രാജീവ് രവിയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്. ജൂലൈ 22-ാം തിയതി ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക്, ന്യൂയോര്‍ക്കിലുള്ള ബ്രോങ്ക്‌സ് ലീമാന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ചാണ് അവാര്‍ഡ് ദാന ചടങ്ങും, താര നിശയും നടക്കുന്നത്.

 

 

താഴെപ്പറയുന്നവരാണ് മറ്റ് അവാര്‍ഡ് ജേതാക്കള്‍ ബോബന്‍ കുഞ്ചാക്കോ(സാമൂഹിക പ്രതിബന്ധതയുള്ള സിനിമ), വിനയ് ഫോര്‍ട്ട്, നീരജ് മാധവ് (സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ്), ഡിലീഷ് പോത്തന്‍ (മികച്ച നവാഗത സംവിധായകന്‍,(മഹേഷിന്റെ പ്രതികാരം)), വിനായകന്‍ (ഔട്ട് സ്റ്റന്‍ഡിംഗ് പെര്‍ഫോമന്‍സ്), ജോജോ ജോര്‍ജ് (മികച്ച സ്വഭാവ നടന്‍), ബിജുമേനോന്‍ (ജനപ്രിയ നടന്‍), രന്‍ജി പണിക്കര്‍ (മികച്ച സഹ നടന്‍), ആശാ ശരത്ത് (മികച്ച സഹനടി), ടൊവിനോ തോമസ് (മികച്ച നവാഗത പ്രതിഭ), അപര്‍ണ ബാല മുരളി (മികച്ച നവാഗത പ്രതിഭ), ആഷിക് അബു (മികച്ച സിനിമ), ശ്യം പുഷ്‌കരന്‍ (മികച്ച തിരക്കഥാകൃത്ത്), ഷൈജു ഖാലിദ് (മികച്ച ഛായാഗ്രഹകന്‍), സോബിന്‍ സാഹിര്‍ (മികച്ച ഹാസ്യ നടന്‍), അജു വര്‍ഗീസ് (മികച്ച എന്റര്‍ടൈനര്‍), ചെമ്പന്‍ വിനോദ് (മികച്ച വില്ലന്‍), ഉണ്ണി മേനോന്‍ (മികച്ച ഗായകന്‍), വാണി ജയറാം (മികച്ച ഗായിക), ബിജി പാല്‍ (മികച്ച സംഗീത സംവിധായകന്‍). കൂടാതെ മലയാള സിനിമയുടെ കാര്‍ണവരായ മധുവിനേയും, ഷീലയേയും ചടങ്ങില്‍ ആദരിക്കുന്നതുമാണ്. അവാര്‍ഡ് ദാന ചടങ്ങിനോടനുബന്ധിച്ച്, സിനിമാ താരങ്ങള്‍ പങ്കെടുക്കുന്ന വിവിധ കലാ പരിപാടികളും, ഉണ്ണി മേനോനും, വാണി ജയറാമും നയിക്കുന്ന ഗാനമേള, രമേഷ് പിഷാരടി നേതൃത്വം നല്‍കുന്ന ഹാസ്യ കലാവിരുന്ന് ഉണ്ടായിരിക്കും. പങ്കെടുക്കുന്ന എല്ലാ താരങ്ങള്‍ക്കുമുള്ള വിസകള്‍ സ്റ്റാമ്പ് ചെയ്ത് കഴിഞ്ഞു. മാത്രമല്ല പല താരങ്ങളും ഇപ്പോള്‍ തന്നെ അമേരിക്കയില്‍ എത്തിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ചാനലുകള്‍ നടത്തുന്ന അവാര്‍ഡ് നൈറ്റിനോട് കിടപിടിക്കുന്ന രീതിയിലാണ് അവാര്‍ഡ് നൈറ്റും കലാ പരിപാടികളും സംഘടിപ്പിക്കുന്നതെന്ന്, സംഘാടകരായ ഡോ ഫ്രീമു വര്‍ഗീസ്, ആനി ലിബു, സജി ഹെഡ്ജ്, ഡയസ് ദാമോദരന്‍ എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും, ടിക്കറ്റിനുമായി താഴെ പറയുന്ന വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുക.

 

www. nafaawards.com http;//eventzter.com/mytickets

 

ആനി ലിബു: 347 640 1295 രാജു- 516 348 4755

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.