You are Here : Home / USA News

ഫോമാ അന്താരാഷ്ട്ര കൺവൻഷന്റെ രജിട്രേഷൻ കിക്കോഫിന് ജൂലൈ 23-ന് ഡിട്രോയിറ്റിൽ ശുഭാരംഭം.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, July 21, 2017 12:59 hrs UTC

ഡിട്രോയിറ്റ്: 67- ഓളം അംഗ സംഘടനകളുമായി ഇന്ന് നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സാംസ്ക്കാരിക സംഘടനകളുടെ സംഘടനയായ ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) ചിക്കാഗോയിൽ വച്ചു നടത്തപ്പെടുന്ന അന്താരാഷ്ട്ര കൺവൻഷനലേക്കുള്ള രജിസ്ട്രേഷന്റെ കിക്കോഫും, 2017 ഒക്ടോബർ 28-ന് ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജണൽ യുവജനോത്സവത്തിന്റെയും രജിസ്ട്രേഷൻ കിക്കോഫ് 2017 ജുലൈ 23 ന് (ഞായറാഴ്ച്ച) വൈകിട്ട് 5 മണി മുതൽ 7 മണി വരെ നാഷണൽ ഗ്രോസറീസ് പാർട്ടി ഹാൾ (33140 Ryan Rd, Sterling Heights, MI 48310) നടത്തപ്പെടുന്നു. 
 
ഫോമായുടെ ദേശീയ പ്രസിഡന്റ് ബെന്നി വച്ചാച്ചിറ ദദ്ര ദീപം കൊളുത്തി കിക്കോഫിന്റെ ഉത്ഘാടന കർമ്മ നിർവഹിക്കും. അവിഭക്ത ഫൊക്കാനയുടെ കാലം മുതൽ മലയാളി ദേശീയ സംഘടനയിൽ ഒരു പ്രമുഖ റീജിയനാണ് ഗ്രേറ്റ് ലേക്ക്സ്. ഗ്രേറ്റ് ലേക്ക്സ് റീജിയൻ സംഘടനാ പ്രവർത്തനത്തിൽ ഇന്നും തങ്ങളുടെതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു റീജിയനാണ്. 
 
 
റീജിയനിലെ നാലു സംഘടനകൾ ഒരുമിച്ച് നിന്നു പ്രവർത്തിക്കാനുള്ള ഒരു വേദി കൂടിയാണ് ഫോമാ എന്നത് ശ്രദ്ധേയമാണ്. മിഷിഗൺ, മിനസോട്ട, വിസ്ക്കോൺസിൻ എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെട്ടതാണ് ഗ്രേറ്റ് ലേക്ക്സ് റീജിയൻ. ദി കേരളാ ക്ലബ്, ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷൻ, മിനസോട്ട മലയാളി അസ്സോസിയേഷൻ, മിഷിഗൺ മലയാളി അസ്സോസിയേഷൻ എന്നീ നാലു സംഘടനകൾ ചേർന്നാണ് ഫോമാ ഗ്രേറ്റ് ലേക്ക്സ് റീജിയൻ രൂപീകരിച്ചിരിക്കുന്നത്. ഈ നാലു സംഘടനകളിൽ നിന്നുള്ള കുട്ടികളേയും മുതിർന്നവരേയും ഒരു കുടക്കീഴിൽ നിർത്തി, ഒരു മികച്ച യുവജനോത്സവം നടത്തുവാൻ, റീജണൽ വൈസ് പ്രസിഡന്റ് റോജൻ തോമസ്സിന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
 
അവിഭക്ത ഫൊകാനയുടെ മുൻ ജനറൽ സെക്രട്ടറിയും, ഫോമായുടെ ഫൗണ്ടിങ്ങ് മെമ്പർമാരിൽ ഒരാളുമായ മാത്യൂസ് ചെരുവിലും, റീജിയന്റെ പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിച്ചു വരുന്നു. റീജണൽ കമ്മറ്റിയിൽ റോജൻ തോമസ് റീജണൽ വൈസ് പ്രസിഡന്റ്, സെക്രട്ടറി ലിബിൻ ജോൺ, ട്രഷറാർ/ യുവജനോത്സവം ചെയർമാൻ ആകാശ് എബ്രഹാം, ജോയിന്റ് സെക്രട്ടറി ചാൾസ് തോമസ്, ജോയിന്റ് ട്രഷറാർ മനോജ് പ്രഭു എന്നിവർക്കൊപ്പം, അജിത് അയ്യമ്പിള്ളി, അലൻ ജോൺ, ഗൗതം ത്യാഗരാജൻ, ജെയിസ് മാത്യൂസ്, മാത്യൂ ചെരുവിൽ, നോബിൾ തോമസ്, രാജേഷ് കുട്ടി, ഷിബു മാത്യൂസ്, ഷിജു വിൽസൺ, തോമസ് കർത്തനാൾ എന്നിവർ കമ്മിറ്റി മെമ്പർമാരായും പ്രവർത്തിക്കുന്നു.
 
ഫോമായുടെ വുമൺസ് ഫോറം നേതാക്കളായ മെർലിൻ ഫ്രാൻസിസ് ( നാഷണൽ വുമൺസ് ഫോറം അഡ്വൈസറി ബോർഡ് മെമ്പർ), ഫിലോമിന ആൽബർട്ട് (വുമൺസ് ഫോറം ഗ്രേറ്റ് ലേക്ക്സ് റീജിയൻ ചെയർപെഴ്സൺ), സീനു ജോസഫ് (സെക്രട്ടറി), മേരി ജോസഫ് (ട്രഷറാർ) എന്നിവരും റീജിയന്റെ പ്രവർത്തനങ്ങളിൽ ഉത്സുകരാണ്. 
ഫോമാ നാഷണൽ ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂർ ഡേവിഡ്, നാഷണൽ കമ്മിറ്റി മെമ്പർ ജെയിൻ മാത്യൂസ് കണ്ണച്ചാൻപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകുന്നു. 
കൂടുതൽ വിവരങ്ങൾക്ക്:

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.