ടെക്സാസ് (ഇർവിങ് ) : അമേരിക്കന്‍ വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനും കേരള യൂണിവേഴ്സിറ്റി കളിക്കാരനുമായിരുന്ന നടുപ്പറമ്പില്‍ എന്‍.കെ. ലൂക്കോസിന്റെ പാവനസ്മരണയ്ക്കായി നടക്കുന്ന 12-ാമത് എൻ.കെ. ലൂക്കോസ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് ഇത്തവണ ഡാലസിൽ നടക്കും. സെപ്റ്റംബർ 2 നു ശനിയാഴ്ച നടക്കുന്ന ടൂർണമെന്റിനു ആതിഥ്യമരുളുന്നത് ഡാളസ് സ്ട്രൈക്കേഴ്സ് വോളിബോൾ ക്ലബാണ്. ടൂർണമെന്റിന്റെ കിക്കോഫ് ഡാലസിൽ നടന്നു. എൻ.കെ. ലൂക്കോസ് നടുപ്പറമ്പില്‍ ട്രസ്റ്റ് മെമ്പറായ പയസ്റ്റിൻ ജോൺ, മറ്റു ട്രസ്റ്റ് അംഗങ്ങൾ, ബിസിനസ് പ്രതിനിധികൾ, ഡാളസ് സ്ട്രൈക്കേഴ്സ് എക്സ്സിക്യു്ട്ടീവ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ബിജു തോമസ് ( ലോസൺ ട്രാവൽസ് സിഇഒ) ആണ് ടൂർണമെന്റ് ഗ്രാന്റ് സ്പോൺസർ. ഡിഎംഎ, എൻഎസ്എസ് , കെസിസി തുടങ്ങി ഡാളസിലെ വിവിധ മലയാളി സംഘടനകളുടെ സഹകരണവും ടൂർണമെന്റിന് ഉണ്ട്. ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായും ഡാളസിലെ കായിക പ്രേമികളെ കായികവേദിയിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡാളസ് സ്ട്രൈക്കേഴ്സ് പ്രസിഡണ്ട് സുനിൽ വർഗീസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഷിബു ഫിലിപ്പ് (214) 603-5153, ജിനു കുടിലിൽ (347) 241-2032, തങ്കച്ചൻ ജോസഫ് (972) 746-3435, സേവ്യർ ഫിലിപ്പ് (214) 629-7355 സുനിൽ വർഗീസ് (214) 543-7556
Comments