ഗാര്‍ലന്റ്: ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ ആയിരത്തിലധികം കുടുംബങ്ങള്‍ അംഗങ്ങളായുള്ള കേരള അസോസിയേഷന് അര്‍ധവാര്‍ഷിക പൊതുയോഗം പ്രസിഡന്റ് ബാബു മാത്യുവിന്റെ അധ്യക്ഷതയില്‍ വൈകിട്ട് 3.30 മുതല്‍ ഗാര്‍ലന്റ് അസോസിയേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അര്‍ധ വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും സമര്‍പ്പിക്കുന്ന യോഗത്തില്‍ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചു ചര്‍ച്ചകളും സന്ദര്ഭോചിതവിഷയങ്ങളും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി റോയി കൊടുവത്ത് അറിയിച്ചു. എല്ലാം അംഗങ്ങളും കൃത്യസമയത്ത് അസോസിയേഷന് ഓഫിസില്‍ എത്തി ചേരേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
Comments