ന്യൂയോര്‍ക്ക്: നേട്ടങ്ങളുടെ ആവര്‍ത്തനത്തിലൂടെ വിജയകഥകള്‍ വാര്ത്തയല്ലാതാക്കിയ വ്യവസായ പ്രമുഖന് ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ്ക്ലബ്ബ് ദേശീയ സമ്മേളനത്തിന്റെ സ്പൊ ണ്സറായി. ന്യൂയോര്‍ക്ക് ആസ്ഥാനമായുളള എറിക് ഷൂ കമ്പനിയുടെ സാരഥിയായ വര് ക്കി എബ്രഹാമാണ് തനിയാവര്‍ത്തനം പോലെ ഇക്കുറിയും സ്െപാണ്സര്ഷിപ്പുമായി എ ത്തിയത്. നാളിതുവരെ നടന്ന പ്രസ്ക്ലബ്ബ് സമ്മേളനങ്ങളുടെ സ്പൊണ്സറായിരുന്ന വര്‍ക്കി എബ്രഹാം തന്റെ സൗഹൃദ കരങ്ങങ്ങള് ഒരിക്കല്‍ കൂടി ഇന്ത്യ പ്രസ്ക്ലബ്ബിന് നീട്ടുകയായി രുന്നു. ബാങ്കിംഗ് രംഗത്തും തന്റെ സാന്നിധ്യമറിയിച്ച് അതിലും വിജയക്കൊടി പാറിച്ചതാണ് വ ര്‍ക്കി എബ്രഹാമിന്റെ ബിസിനസ് നേട്ടങ്ങളിലെ ഏറ്റവും പുതിയ ഏട്. ന്യൂയോര്‍ക്ക് ലോം ഗ് ഐലന്‍ഡ് ആസ്ഥാനമായി സ്ഥാപിച്ച ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന്റെ ഡയറക്ട റായിരുന്ന വര്‍ക്കി എബ്രഹാം അടുത്തയിടെ അതിന്റെ നിര്‍ണായക ചുമതല ഏറ്റതോടെ ബാങ്കിന്റെ സാമ്പത്തിക വളര്‍ച്ചയുടെ തലവരി മാറ്റിയെഴുതുകയായിരുന്നുവെന്ന് പറയാം. ഒരു ശാഖയുമായി തുടങ്ങിയ ഹാനോവര്‍ കമ്മ്യൂണിറ്റി ബാങ്കിന് ഇപ്പോള്‍ മുപ്പതിലേറെ ബ്രാഞ്ചുകളുമായുളള വളര്‍ച്ച വര്‍ക്കി എബ്രഹാമിന്റെ സാമ്പത്തിക തത്വശാസ്ത്രത്തിന്റെ വിജയം തന്നെയായിരുന്നു. അമേരിക്കയിലെ സാമൂഹ്യ, സാമുദായിക മേഖലകളില്‍ നിറസാന്നിധ്യമായ വര്‍ക്കി എ ബ്രഹാം നാട്ടിലെ രാഷ്ട്രീയ രംഗവുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു. വലതുപക്ഷ മെന്നോ ഇടതുപ ക്ഷമെന്നോ വ്യത്യാസമില്ലാതെ അമേരിക്കയിലെത്തുന്ന കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളും വര്‍ക്കി എബ്രഹാമിന്റെ ആതിഥ്യം സ്വീകരിക്കുന്നു. അമേരി ക്കയിലുളള അച്ചായന് എന്നാണ് നാട്ടിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ അദ്ദേഹം അറിയപ്പെടുന്നത്. തികഞ്ഞ വളളംകളി പ്രേമിയായ അദ്ദേഹം എല്ലാവര്‍ഷവും ആറന്മുള വളളംകളിക്കായി നാട്ടിലെത്തും. ആറന്മുളള വളളംകളി സംഘാടക സമിതിയുടെ നേതൃത്വവും വര്‍ക്കി എ ബ്രഹാം വഹിക്കുന്നു.
Comments