ജോര്‍ജ്ജ് ഓലിക്കല്‍
ഫിലാഡല്‍ഫിയ: ഫൊക്കാനയുടെ 2018 ലെ കണ്വന്ഷന് വേദിയാകുന്ന നഗരത്തില്‍ കണ്വന്ഷന് കിക്കോഫിന് തുടക്കം കുറിക്കുന്നു. ഓഗസ്റ്റ് 6-ന് വൈകുന്നേരം 5-മണിക്ക് ഫൊക്കാന കണ്‍വന്‍ഷന്റെ ഹോസ്റ്റ് അസ്സോസിയേഷനായ പമ്പ ഇന്ത്യന്‍ കമ്മ}ണിറ്റി സെന്ററിലാണ് കിക്കോഫ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന് പമ്പ പ്രസിഡന്റ് അലക്സ് തോമസ് പറഞ്ഞു. ഫിലാഡല്‍ഫിയായിലും പരിസര പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫൊക്കാനയുടെ അംഗസംഘടനകളായ മേളയും, ഫില്‍മയും ഹോസ്റ്റ് അസ്സോസിയേഷനായ പമ്പ മലയാളി അസ്സോസിയേഷനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ പറഞ്ഞു. ഫൊക്കാനയുടെ എക്കാലത്തെയും ശക്തിസ്ത്രോതസ്സുകളിലൊന്നായ നഗരവും അസ്സോസിയേഷനുമാണ് ഫിലാഡല്‍ഫിയായും പമ്പയുമെന്നും പമ്പയുടെ സ്ഥാപക നേതാക്കളിലെരാളായ തമ്പി ചാക്കോ നേതൃത്വംകൊടുക്കുന്ന ഫൊക്കാനí് പമ്പയുടെയും മറ്റ് അംഗസംഘടനകളുടെയും കലവറയില്ലാത്ത സഹകരണം ഉറപ്പാക്കുമെന്നും ഫൊക്കാന കണ്വന്ഷന് നാഷണല്‍ കോഡിനേറ്റര്‍ സുധ കര്‍ത്ത ഒരുപ്രസ്താവനയില് പറഞ്ഞു. ഫിലാഡല്ഫിയായില് നടക്കുന്ന പ്രഥമകിക്കോഫ് വന്‍ വിജയമാക്കുമെന്നും ഫിലാഡല്‍ഫിയായിലെ പൗരമുഖ്യരെയും അഭ്യുദയകാംഷികളെയും കണ്‍വന്‍ഷനില്‍ പങ്കെടുപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും രജിസ്റ്റ്റേഷന് ചെയര്മാന് മോഡി ജേക്കബ് പ്രസ്താപിച്ചു. ഓഗസ്റ്റ് 6-ന് നടക്കുന്ന ഹോസ്റ്റ് അസ്സോസിയേഷന് യോഗത്തിലും കണ്വന്ഷന് കിക്കോഫിലും ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോയോടെപ്പം ജനറല്‍ സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്പ്, കണ്വന്ഷന് ചെയര്മാന് മാധവന് നായര്‍, ഫൗണ്ടേഷന് ചെയര്മാന് പോള്കറുകപ്പിള്ളി, എക്സിക്യൂട്ടീവ്വൈസ് പ്രസിഡന്റ്, ലീലമാരേട്ട്, പി.ആര്.ഒ.ശ്രീകുമാര്‍ ഉണ്ണിത്താന് എന്നിവര്‍ പങ്കെടുക്കുന്നു. 2018 ജൂലൈ 5 മുതല്‍ 7 വരെ ഫിലാഡല്‍ഫിയ സബര്‍ബിലുള്ള വാലിഫോര്ജ്ജ് റിസ്സോര്‍ട്ട് ആന്റ് കണ്വന്ഷന് സെന്ററിലാണ് ഫൊക്കാന കണ്വന്ഷന് നടക്കുക. കണ്വന്ഷന് കിക്കോഫ് വിവരങ്ങള്‍ക്ക്: അലക്സ്തോമസ് (പമ്പ പ്രസിഡന്റ)്,: 215 850 5268,സുധ കര്‍ത്ത: 267 575 7333, മോഡി ജേക്കബ്, 215 667 0802, ജോര്‍ജ്ജ് ഓലിക്കല്‍ 215 873 4365 ജോണ്‍ പണിക്കര്‍ 215 605 5109 സുമോദ് നെല്ലിക്കാല 267 322 8527,ഫീലിപ്പോസ് ചെറിയാന് 215 605 7310
Comments