ഫിലഡല്‍ഫിയ: ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്റെ (ഓര്‍മ്മ) ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തിന് ഫിലഡല്ഫിയയില് ഊഷ്മളമായ സ്വീകരണം നല്കി. ഓര്‍മാ (ഇന്റര്‍നാഷനല്‍) പ്രസിഡന്റ് ജോസ് ആറ്റുപുറം അദ്ധ്യക്ഷനായിരുന്നു. ബഹ്രിന്‍ പ്രൊവിന്‍സ് പ്രസിഡന്റ് മനാമയിലെ ക്വാളിറ്റി എഡ്യൂക്കേഷന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ.രവി വാര്യര്‍, സലോണ പി (വൈസ് പ്രസിഡന്റ്), പയസ് ഓലിക്കല്‍ (ജനറല്‍ സെക്രട്ടറി) എന്നിവരാണ് ബഹ്രിന്‍ പ്രൊവിന്‍സ് നേതൃത്വത്തില്‍ നിന്നെത്തിയത്. ഫൊക്കാനാ ലീഡര്‍ അലക്സ് തോമസ് മുഖ്യാതിഥി ആയിരുന്നു, ആശംസാ പ്രസംഗം നിര്‍വഹിച്ചു. 35 വര്‍ഷങ്ങളായി ഇന്ത്യയിലും വിദേശരാജ്യങ്ങളിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപകനായും പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിദ്യാഭ്യാസ പ്രവര്‍ത്തകനാണ്.
Comments