ഡാലസ്സ: മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാലസ്സ് ഫാര്‍മേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ധനശേഖരണാര്‍ത്ഥം സെപ്റ്റംബര്‍ 3 ഞായറാഴ്ച 6 മണിക്ക് മാര്‍ത്തോമ്മ ഇവന്റ് സെന്ററില്‍ വച്ച് ഷോ അരങ്ങേറുന്നു. ഈ ഷോയുടെ വിജയത്തിനായി എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും ഇടവക വികാരിയായ റവ.സജി പി.സി., അസിസ്റ്റന്റ് വികാര്‍ റവ.മാത്യു ശമുവേല്‍ അഭ്യര്‍ത്ഥിച്ചു. സംഗീതവും നൃത്തവും ഹാസ്യവും ഇഴ ചേര്‍ത്ത് ചലച്ചിത്ര ടെലിവിഷന്‍ രംഗത്ത് പുതിയ തലമുറയിലെ ഏറ്റവും കഴിവുറ്റ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന സംഗീത നൃത്ത ഹാസ്യ കലാവിരുന്ന് നിങ്ങളോടൊപ്പം സെവന്‍സീസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് എത്തുക. സംഗീത ആലാപന ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാല്ഭുതം അഖിലേന്ത്യ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരി സംഗീത പ്രേമികള്‍ നെഞ്ചിലേറ്റിയ മലയാളികളുടെ പൊന്നോമന പാട്ടുകാരി ശ്രേയ ജയദീപിനോടൊപ്പം പ്രശസ്ത പിന്നണി ഗായകരും, സംഗീത സംവിധായകനും നിരവധി ടെലിവിഷന്‍ ഷോയിലെ വിധികര്‍ത്താവുമായ ശ്രീ.എം.ജി. ശ്രീകുമാര്‍ യുവ പിന്നണി ഗായകന് രമേശ് ബാബു, പ്രശസ്ത പിന്നണി ഗായിക സുമിയും ഒന്നിക്കുന്നു. ഏഷ്യാനെറ്റിലെ വെള്ളാനകളുടെ നാട് എന്ന കോമഡി സ്കിറ്റിലൂടെ കോമഡി രംഗത്ത് ചിരിയുടെ അലകളുയര്‍ത്തിയ മലയാള സിനിമ ടെലിവിഷന്‍ രംഗത്തെ പ്രമുഖ ഹാസ്യ താരങ്ങളായ ഷിബു ലബാന്‍, സെന്തില്‍, അജ്ഞന അപ്പുകുട്ടന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന മിമിക്സ് കോമഡിയും പ്രശസ്തരായ കലാ പ്രതിഭകള്‍ നയിക്കുന്ന നയന മനോഹരങ്ങളായ നൃത്തനൃത്ത്യങ്ങളും ഈ ഷോയ്ക്ക് മാറ്റേകുന്നു. പ്രശസ്ത കീബോര്‍ഡ് പ്ലയറായ അനൂപാണ് ഓര്ക്കസ്ട്രേഷന് കൈകാര്യം ചെയ്യുന്നത്. പ്രൊഫഷണലിസത്തിന്റെ മികവും നൂതന സാങ്കേതിക വിദ്യയുടെ സമന്വയവും അവതരണത്തിന്റെ വ്യത്യസ്തവും നിങ്ങളോടൊപ്പം ഷോയെ മറ്റ് ഷോയില്‍ നിന്നും വേറിട്ടതാക്കും എന്നതില്‍ സംശയമില്ല. പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ സമ്മിയാണ് ശബ്ദനിയന്ത്രണം. ടൈറ്റാന്‍ കോണ്‍ട്രാക്റ്റേഴ്സ് മെഗാ സ്പോണ്‍സറും ക്രിക്ക് വ്യൂ ഫാമിലി ടെന്റ്റിസ്ട്രി. ഗ്രാന്‍ഡ് സ്പോണ്‍സറും. സിഗ്മ ട്രാവന് ആന്റ് ടൂര്‍സ് ഇവന്റ് സ്പോണ്‍സറുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. റവ.സജി.പി.സി.-214-412-7951 റവ.മാത്യു ശാമുവേല്‍-972-975-7468 ജോബി ജോണ്‍-214-235-3888 ലിബിന് മാത്യു- 682-552-0587 ജേക്കബ് വര്‍ഗ്ഗീസ്-817-521-3519
Comments