You are Here : Home / USA News

ന്യൂയോര്‍ക്ക് സെന്റ്‌മേരീസ് ഇളം തലമുറക്ക് 'ഹോം കമിംഗി'ന്റെ ധന്യവേള

Text Size  

ജോസ്‌ കണിയാലി

kaniyaly@sbcglobal.net

Story Dated: Wednesday, August 23, 2017 11:09 hrs UTC

ന്യൂയോര്‍ക്ക്: ''ഈ ലോകത്ത് ഞാന്‍ ആരാണ്, എന്റെ ദൗത്യം എന്താണ്, ദൈവം എന്നെ കാണുന്നതെങ്ങനെ, ഈ ലോകത്തിലെ എന്റെ ജീവിതംകൊണ്ട് ഞാന്‍ എന്തൊക്കെ ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു'' തുടങ്ങിയ വിഷയങ്ങള്‍ക്ക് ധ്യാനാത്മകമായിരുന്ന് ഉത്തരം തേടുകയായിരുന്നു ഓഗസ്റ്റ് മൂന്നാം വാരത്തിലെ മൂന്നു ദിനങ്ങളില്‍ ന്യൂയോര്‍ക്ക് സെന്റ് മേരീസ് ദേവാലയത്തിലെ യുവജനസമൂഹം. തിരിച്ചുവരവിന്റെ അനുഭവമായിരുന്നു സെന്റ് മേരീസ് സീറോ മലബാര്‍ ഇടവകയിലെ യുവജനങ്ങ ളെ സംബന്ധിച്ചിടത്തോളം ഓഗസ്റ്റ് മൂന്നാം വാരത്തിലെ ''ഹോം കമിംഗ് റിട്രീറ്റി''ന്റെ ദിനങ്ങള്‍. പ്രകൃതി രമണീയമായ, നോര്‍ത്‌ലേക്കിന് സമീപമുള്ള ലോംഗ് ഐലന്‍ഡ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ സെമിനാരിയില്‍ നടന്ന ത്രിദിന ധ്യാനം -'ഹോം കമിംഗ് റസിഡന്‍ഷ്യല്‍ റിട്രീറ്റ്' ധ്യാനാത്മക നിമിഷങ്ങളുടെ പവിത്രത കൊണ്ട് യുവഹൃദയങ്ങള്‍ കീഴടക്കി. ചിക്കാഗോ രൂപതയുടെ യുവജനവര്‍ഷത്തിന്റെ ഭാഗമായായിരുന്നു ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ഓഗസ്റ്റ് 18-20 തീയതികളില്‍ ധ്യാനം നടന്നത്. എഴുപതോളം പേര്‍ ധ്യാനത്തില്‍ പങ്കെടുത്തു.

 

 

 

 

ആരാധനയും വിശുദ്ധ കുര്‍ബാനയും കുമ്പസാരവും ഗ്രൂപ്പ് ചര്‍ച്ചകളും റിഫ്രഷിംഗ് ഗെയിമുകളും മറ്റുമായി ധ്യാനം യുവഹൃദയങ്ങളില്‍ മാറ്റത്തിന്റെ അനുഭവം പകര്‍ന്നു. വിര്‍ജിനിയയില്‍ നിന്നുള്ള അഭിഭാഷകനായ ജോമി മേത്തിപ്പാറ, ന്യൂജേഴ്‌സിയില്‍ നിന്നുള്ള ബെറ്റ്‌സി ജയിംസ് (ക്ലിനിക്കല്‍ ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍), ഫ്‌ളോറിഡയില്‍ നിന്നുള്ള സിമാ പയസ് (റസിഡന്‍സി ഇന്‍ മെഡിക്കല്‍ സ്‌കൂള്‍), ബാള്‍ട്ടിമൂറില്‍ നിന്നുള്ള മെലാനി മാവുങ്കല്‍ (ബിസിനസ് അനലിസ്റ്റ്),ബ്രോങ്ക്‌സില്‍ നിന്നുള്ള ജോണ്‍ വാളിപ്ലാക്കല്‍ (ഫിനാന്‍സ് ഓഫിസര്‍) തുടങ്ങി അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവജന മിനിസ്ട്രിയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവര്‍ ക്ലാസുകള്‍ നയിച്ചു. സെന്റ്‌മേരീസ് ഇടവകവികാരി ഫാ. ജോണ്‍ മേലേപ്പുറം, ഫാ. ഷാജു കുര്യന്‍, ഫാ. അലക്‌സ് മരിയദാസ്, മോണ്‍സിഞ്ഞോര്‍ റിച്ചാര്‍ഡ് ബോഹോഫ് എന്നിവര്‍ ആരാധനക്കും കുമ്പസാരത്തിനും കുര്‍ബാനക്കും നേതൃത്വമേകി.

 

 

 

വികാരി ഫാ. ജോണ്‍ മേലേപ്പുറം, ഇടവക യൂത്ത് ആനിമേറ്റര്‍ ജയിംസ് കാട്ടുപുതുശേരില്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍മാരായ ലിഡിയ മാഞ്ചേരി, അനിഷ് കാനാട്ട്, ഏഞ്ചല മാത്യൂ, സ്റ്റേസി മാത്യു, റെയ്‌നര്‍ വര്‍ഗീസ്, ജോസ്‌ന ജോസഫ്, ജറിക്‌സ് ടോം, ആന്റണി ജോസഫ്, മെറിന്‍ ഡേവിസ്, ബെസ്‌നി സെബാസ്റ്റ്യന്‍ തുടങ്ങിയവരൊക്കെയും നിരവധി മാസങ്ങളായി ധ്യാനത്തിനായി തയാറെടുപ്പിലായിരുന്നു. ഇടവക മുഴുവന്‍ ധ്യാനത്തിന്റെ വിജയത്തിനായി പ്രാര്‍ഥനയോടെ ഒപ്പം നിന്നു. ലാലി അലക്‌സ് മഞ്ചേരി, ജോജന്‍ ജേക്കബ്, ജെന്‍സി വിതയത്തില്‍, ജോളി ജോര്‍ജ്, എന്നിവര്‍ മൂന്നുദിനങ്ങളിലും യുവജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഇവന്റ് കോ ഓര്‍ഡിനേറ്റര്‍ ഹിലരി പ്ലേറ്റ്, സെമിനാരി സ്റ്റാഫ് തുടങ്ങിയവരുടെ ആതിഥ്യമര്യാദയും തുറന്ന സമീപനവും പിന്തുണയും ധ്യാനവിജയത്തിന് പ്രധാന പങ്കുവഹിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.