You are Here : Home / USA News

ഇന്ത്യൻ അമേരിക്കൻ പത്മാ വിശ്വനാഥന് സാഹിത്യ പുരസ്കാരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, August 25, 2017 12:26 hrs UTC

അർക്കൻസാസ് ∙ ഇന്ത്യൻ അമേരിക്കൻ നോവലിസ്റ്റും തിരക്കഥാ കൃത്തുമായ പത്മ വിശ്വനാഥന് 2017 ഫോർട്ടർഫണ്ട് സാഹിത്യ പുരസ്കാരം ലഭിച്ചു.അർക്കൻസാസ് സംസ്ഥാനത്ത് ഏറ്റവും ഉയർന്ന സാഹിത്യ പുരസ്കാരമാണിത്. രണ്ടായിരം ഡോളറാണ് സമ്മാനത്തുക.കാനഡയിൽ ജനിച്ച പത്മ വിശ്വനാഥൻ ഇപ്പോൾ യൂണിവേഴ്സിറ്റി ഓഫ് അർക്കൻസാസിലെ ക്രിയേറ്റീവ് ആന്റ് ട്രാൻസലേഷൻ പ്രഫസറാണ്.

പത്മയുടെ ദി ടോസ് ഓഫ് ലെമൺ (The Toss Of Lemon)എട്ട് രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്ന് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞതും ഇതാണ്. ദി എവർ ആഫ്റ്റർ ഓഫ് ആഷ് വിൻ റാവു (The Ever after of Ashwin Rao) എന്ന നോവൽ കാനഡ, അമേരിക്ക, ഇന്ത്യ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006 ബോസ്റ്റൺ റിവ്യു ഷോർട്ട് സ്റ്റോറി മത്സരത്തിൽ പത്മയുടെ ട്രാൻസിറ്ററി സിറ്റീസ് അവാർഡിനർഹമായിട്ടുണ്ട്.

ഹൗസ് ഓഫ് സേക്രഡ് ക്രൗസ് (House of Sacred Crows) എന്ന നാടകവും പ്രസിദ്ധമാണ്. ഒക്ടോബർ 26 അർക്കൻസാസ് ലിറ്റിൽ റോക്കിൽ നടക്കുന്ന ചടങ്ങിൽ പത്മയ്ക്ക് അവാർഡ് സമ്മാനിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.