ചിക്കാഗോ: മോര്‍ട്ടണ്‍ഗ്രോവ് സെ.മേരിസ് ക്നാനായ ദൈവാലത്തില് വിശുദ്ധരായ അഗസ്റ്റിനോസിന്റേയും എവുപ്രാസിയാമ്മയുടെയും തിരുന്നാള്‍ ഭക്തിയാദാരവോടെ ആചരിച്ചു, ആഗസ്റ്റ് ഇരുപ്പത്തി ഏഴാം തിയതി ഞായറാഴ്ച രാവിലെ പത്ത് മണിക്കത്തെ വി.കുര്‍ബാനയോടെ തിരുന്നാള്‍ ആചരണകര്മ്മങ്ങള്ക്ക് തുടക്കം കുറിച്ചു . ബഹു.ഫാ മാത്യു വെട്ടുകല്ലേല്‍ തിരുന്നാള്‍ കര്‍മ്മങ്ങളിലും, വി ബലിയിലും മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി മോണ്‍. തോമസ് മുളവനാല്‍ സഹകാര്‍മ്മികനായിരുന്നു. വി. ബലിയര്പ്പണമദ്ധ്യേ ഫാ. മാത്യൂ വെട്ടുകല്ലേല്‍ തിരുന്നാള്‍ സന്ദേശം നല്കി . അടുത്ത അദ്ധ്യായന വര്‍ഷത്തെക്കുള്ള സണ്‍ഡേ സ്കൂള്‍ ക്ലാസ്സുകളുടെ പ്രവര്‍ത്തന ഉദ്ഘാടനവും ,മതാദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പ്രത്യേക പ്രാത്ഥനയും ആശ്വിര്വാദവും തത്വത്സരത്തില് നിര്‍വഹിക്കപ്പെട്ടു. നിരവധി വിസ്വാസികള്‍ വി കൂര്‍ബാനയിലും തിരുകര്‍മ്മങ്ങളിലും പങ്കെടുത്തു. സ്റ്റീഫന്‍ ചൊള്ളബേല്‍ (പിആര്‍.ഒ.) അറിയിച്ചതാണിത്.
Comments