ഡാളസ്: മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ഡാളസ് സെന്റ് മേരീസ് വലിയ പള്ളിയില്‍ എത്തുന്നു. അഭിവന്ദ്യ യൂഹാനോന്‍ മേര് ദിയേസ്കോറസ് തിരുമേനിയോടൊപ്പം ഓഗസ്റ്റ് 30-നു പത്തുമണിക്ക് തിരുമേനി ഡാളസ് ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടില്‍ എത്തും. സൗത്ത് വെസ്റ്റ് ഭദ്രാസന കൗണ്‍സിലും, ഡാളസിലെ വിവിധ ഇടവകകളില്‍ നിന്നുള്ള വൈദീകരും, സഭാ മക്കളും ചേര്‍ന്നു സ്നേഹോഷ്മളമായ സ്വീകരണം നല്‍കും. സെപ്റ്റംബര്‍ രണ്ടാംതീയതി ശനിയാഴ്ച നടക്കുന്ന ഭദ്രാസന അസംബ്ലി, ക്ലെര്‍ജി മീറ്റിംഗ്, കതോലിക്കാദിന സമാഹരണ യോഗം, കൗണ്‍സില്‍ മീറ്റിംഗ് എന്നിവയില്‍ പങ്കെടുക്കാനാണ് പരിശുദ്ധ ബാവയും സിനഡ് സെക്രട്ടറിയും എത്തുന്നത്. പരിശുദ്ധ ബാവാ തിരുമേനി സെപ്റ്റംബര്‍ മൂന്നാംതീയതി ഞായറാഴ്ച വലിയ പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതാണ്. ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ ഇതിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
Comments