ഒര്‍ലാന്റോ: ഇന്ത്യാ പെന്തക്കോസ്തല്‍ ചര്‍ച്ച് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ ആഭിമുഖ്യത്തില്‍ ദ്വിദിന ആത്മീയ സമ്മേളനം ഒക്ടോബര്‍ 6, 7 തീയതികളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ നടത്തപ്പെടും. അനുഗ്രഹീത ആത്മീയ പ്രഭാഷക സിസ്റ്റര്‍ ഡോ.ജൂലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. ചര്‍ച്ച് ക്വയര്‍ വിവിധ ഭാഷകളില്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിക്കും. 6 ന് വെള്ളിയാഴ്ച വൈകിട്ട് 7 മുതല്‍ 9 വരെയും 7 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ 12.30 വരെയും പൊതുയോഗം ഉണ്ടായിരിക്കും. സഹോദരിമാരായ ഷീലാ സ്റ്റീഫന്‍, മറിയം മാത്യു എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 407 810 7526
Comments