മാത്യു വൈരമണ്
ഹൂസ്റ്റണ്‍: ഹറിക്കെയിന്‍ ഹാര്‍വി നിമിത്തം മാറ്റിവെച്ച മലയാളി അസോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) ഓണാഘോഷം സെപ്റ്റംബര്‍ 30-ന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 3 മണി വരെ വിവിധ കലാപരിപാടികളോടെ മിസൗറി സിറ്റിയിലെ 2210 സ്റ്റാഫോര്‍ഡ് ഷെയര്‍ റോഡിലുള്ള ക്നാനായ കമ്യൂണിറ്റി ഹാളില്‍ വച്ചു നടത്തും. പൂക്കളം, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ പരിപാടികളും കേരള വിഭവങ്ങളോടുകൂടി ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്. എല്ലാവരേയും ഓണാഘോഷ പരിപാടികളിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. വിവരങ്ങള്‍ക്ക്: തോമസ് ചെറുകര (പ്രസിഡന്റ്), സുരേഷ് രാമകൃഷ്ണന് (സെക്രട്ടറി) 832 451 8652, ജോസഫ് കെന്നഡി (ട്രഷറര്‍).
Comments