ഷിക്കാഗോ: അഭിഷേകാഗ്നി മിഷനറീസ് ഓഫ് ജീസസിന്റെ ആഭിമുഖ്യത്തില്‍ ഷിക്കാഗോ കാബ്രിനി റിട്രീറ്റ് സെന്ററില്‍ (9430 W Golf Rd, Des Plaines, IL 60016) ഒക്ടോബര്‍ 6 മുതല്‍ 8 വരെ (വെള്ളി ഞായര്‍) യുവജനങ്ങള്‍ക്കായി ആത്മീയ ഉണര്‍വ് ധ്യാനം നടക്കും. മൂന്ന് ദിവസത്തെ താമസിച്ചുള്ള ഇംഗ്ളീഷ് ധ്യാനമാണിത്. ഫാ. ജോണ്‍ കത്താത്ത് വിസി വചന പ്രഘോഷണത്തിനും ആത്മീയശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും. പ്രമുഖ ദൈവശ്രാസ്തജ്ഞനും എഴുത്തുകാരനുമായ റോയ് വര്‍ഗീസ് ( ഡാളസ് ) യുവജനങ്ങക്കു വേണ്ടി ക്ളാസുകള്‍ നയിക്കും. വെള്ളിയാഴ്ച മൂന്നുമണിക്കു തുടങ്ങുന്ന ധ്യാനം ഞായാറാഴ്ച ഒരു മണിക്ക് സമാപിക്കുന്ന വിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. www.amoj.org എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനു സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് മെര്‍ലി ചിറയില്‍ 847 596 0246 എലീസ പുന്നേഴന് 708 845 6224 ഷൈന്‍ ജോര്‍ജ് 443 449 4688
Comments